Top

യാത്രാ വിലക്കുമായി വീണ്ടും സൗദി; നിയന്ത്രണം യുഎഇ ഉള്‍പ്പെടെ നാല് രാജ്യങ്ങള്‍ക്ക്

കൊവിഡ് വ്യാപനം കൂടുന്നതും ജനിതക മാറ്റം വന്ന വൈറസിന്റെ സാന്നിധ്യവും കണക്കിലെടുത്ത് വീണ്ടും യാത്രാ വിലക്കുമായി സൗദി അറേബ്യ. യുഎഇ ഉള്‍പ്പെടെ നാല് രാജ്യങ്ങള്‍ക്കാണ് പുതിയ നിയന്ത്രണങ്ങള്‍. യുഎഇയ്ക്ക് പുറമെ എത്യോപ, വിയറ്റ്‌നാം, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഒരു ഇടവേളയ്ക്ക് ശേഷം സൗദി വീണ്ടും നിയന്ത്രണം കൊണ്ടുവന്നത്. ഈ രാജ്യങ്ങളിലേക്ക് സൗദി പൗരന്മാര്‍ യാത്ര ചെയ്യുന്നതും ഇവിടങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ രാജ്യത്തേക്ക് വരുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ജൂലൈ നാല് മുതല്‍ നിലവില്‍ വരും. ഇപ്പോള്‍ ഈ നാല് […]

3 July 2021 1:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യാത്രാ വിലക്കുമായി വീണ്ടും സൗദി; നിയന്ത്രണം യുഎഇ ഉള്‍പ്പെടെ നാല് രാജ്യങ്ങള്‍ക്ക്
X

കൊവിഡ് വ്യാപനം കൂടുന്നതും ജനിതക മാറ്റം വന്ന വൈറസിന്റെ സാന്നിധ്യവും കണക്കിലെടുത്ത് വീണ്ടും യാത്രാ വിലക്കുമായി സൗദി അറേബ്യ. യുഎഇ ഉള്‍പ്പെടെ നാല് രാജ്യങ്ങള്‍ക്കാണ് പുതിയ നിയന്ത്രണങ്ങള്‍. യുഎഇയ്ക്ക് പുറമെ എത്യോപ, വിയറ്റ്‌നാം, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഒരു ഇടവേളയ്ക്ക് ശേഷം സൗദി വീണ്ടും നിയന്ത്രണം കൊണ്ടുവന്നത്. ഈ രാജ്യങ്ങളിലേക്ക് സൗദി പൗരന്മാര്‍ യാത്ര ചെയ്യുന്നതും ഇവിടങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ രാജ്യത്തേക്ക് വരുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിയന്ത്രണങ്ങള്‍ ജൂലൈ നാല് മുതല്‍ നിലവില്‍ വരും. ഇപ്പോള്‍ ഈ നാല് രാജ്യങ്ങളിലുള്ള പൗരന്മാര്‍ക്ക് ഞായറാഴ്ച രാത്രി 11 നകം രാജ്യത്ത് പ്രവേശിക്കാം. ഇതിന് പിന്നാലെ നിയന്ത്രണങ്ങളുടെ ഭാഗമായി യാത്ര വിലക്കിയിട്ടുള്ള രാജ്യങ്ങളുമായുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കും. 14 ദിവസത്തിനുള്ളില്‍ ഈ നാല് രാജ്യങ്ങളില്‍ പ്രവേശിച്ചവര്‍ക്കും സൗദിയില്‍ പ്രവേശനം ഇനി അനുവദിക്കില്ല.

സൗദിയുടെ പുതിയ യാത്രാവിലക്ക് മലയാളികള്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗത്തിന് തിരിച്ചടിയാണ്. സൗദിയാത്രയ്ക്കായി കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ ഉള്‍പ്പെടെ സ്വീകരിച്ചിരുന്നത് യുഎഇ. എത്യോപ്യ വഴിയായിരുന്നു. യുഎഇയിലും എത്യോപ്യയിലും ക്വാറന്റെയിനില്‍ കഴിയുന്നവരും നിരവധിയാണ്.

Next Story