Top

മഹാരാഷ്ട്രയില്‍ ഓക്‌സിജന്‍ പൈപ്പ് ചോര്‍ന്നു, വിതരണം തടസ്സപ്പെട്ടു; 22 കൊവിഡ് രോഗികള്‍ മരിച്ചു

നാസിക്ക്: ഓക്‌സിജന്‍ പൈപ്പിലുണ്ടായ ചോര്‍ച്ച മൂലം ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ 22 കൊവിഡ് രോഗികള്‍ മരണപ്പെട്ടു. നാസിക്കിലെ സാക്കിര്‍ ഹുസൈന്‍ മുനിസിപ്പല്‍ ആശുപത്രിയിലാണ് സംഭവം. ജില്ലാ കളക്ടര്‍ സൂരജ് മന്ദാരെയും ഇക്കാര്യം സ്ഥിരീകരിച്ചു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് 22 കൊവിഡ് രോഗികളാണ് ബുധനാഴ്ച്ച നാസിക്കിലെ ആശുപത്രിയില്‍ മരണപ്പെട്ടതെന്ന് ജില്ല കളക്ടര്‍ സൂരജ് മന്ദാരെ അറിയിച്ചു. ഓക്‌സിജന്‍ വിതരണ ടാങ്കില്‍ ഉണ്ടായ ചോര്‍ച്ചയാണ് […]

21 April 2021 4:51 AM GMT

മഹാരാഷ്ട്രയില്‍ ഓക്‌സിജന്‍ പൈപ്പ് ചോര്‍ന്നു, വിതരണം തടസ്സപ്പെട്ടു; 22 കൊവിഡ് രോഗികള്‍ മരിച്ചു
X

നാസിക്ക്: ഓക്‌സിജന്‍ പൈപ്പിലുണ്ടായ ചോര്‍ച്ച മൂലം ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ 22 കൊവിഡ് രോഗികള്‍ മരണപ്പെട്ടു. നാസിക്കിലെ സാക്കിര്‍ ഹുസൈന്‍ മുനിസിപ്പല്‍ ആശുപത്രിയിലാണ് സംഭവം. ജില്ലാ കളക്ടര്‍ സൂരജ് മന്ദാരെയും ഇക്കാര്യം സ്ഥിരീകരിച്ചു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ട്.

നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് 22 കൊവിഡ് രോഗികളാണ് ബുധനാഴ്ച്ച നാസിക്കിലെ ആശുപത്രിയില്‍ മരണപ്പെട്ടതെന്ന് ജില്ല കളക്ടര്‍ സൂരജ് മന്ദാരെ അറിയിച്ചു. ഓക്‌സിജന്‍ വിതരണ ടാങ്കില്‍ ഉണ്ടായ ചോര്‍ച്ചയാണ് രോഗികളുടെ മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. വെന്റിലേറ്ററില്‍ കിടന്നിരുന്ന രോഗികളാണ് ഓക്‌സിജന്‍ ലഭിക്കാതെ മരണപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഓക്‌സിജന്‍ അടിയന്തിരമായി ആവശ്യമില്ലാത്ത ആശുപത്രികളില്‍ നിന്നും ഓക്‌സിജന്‍ എത്തിച്ചതായും ജില്ലാ കളക്ടര്‍ മധ്യമങ്ങളോട് പറഞ്ഞു.

കൊവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യ 9000 മെട്രിക് ടണ്‍ ഓക്‌സിജന്‍ കയറ്റി അയച്ചതായ റിപ്പോര്‍ട്ടുകള്‍ക്കിയിലാണ് രാജ്യത്ത് വീണ്ടും ഓക്‌സിജന്‍ ലഭിക്കാതെ കൊവിഡ് രോഗികള്‍ മരണപ്പെട്ടെന്ന് സ്ഥിരീകരണങ്ങള്‍ വരുന്നത്. ഓക്‌സിജന്‍ കയറ്റി അയച്ചത് സംബന്ധിച്ച കണക്കുകള്‍ സര്‍ക്കാര്‍ രേഖകളില്‍ തന്നെ വ്യക്തമാണ്. ഏപ്രില്‍ 2020നും ജനുവരി 2021നുമിടയില്‍ 9000 മെട്രിക് ടണ്‍ ഓക്‌സിജന്‍ രാജ്യം വിദേശത്തേക്ക് അയച്ചതായാണ് റിപ്പോര്‍ട്ട്.

രാജ്യത്ത് ഇന്ന് രേഖപ്പെടുത്തിയ പ്രതിദിന കൊവിഡ് രോഗികള്‍ 2,95,041. സര്‍വ്വകാല റെക്കോര്‍ഡും കടന്ന് രാജ്യം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2023 പേരോളം രാജ്യത്ത് കൊവിഡ് ബാധിച്ചു മരണപ്പെട്ടിട്ടുണ്ട്.

കൊവിഡിന്റെ വ്യാപനശേഷി കൊണ്ടും തീവ്രത കൊണ്ടും രൂക്ഷമായ പ്രതിസന്ധി നേരിടുകയാണ് രാജ്യം. ഏപ്രില്‍ 20 വരെയുള്ള കണക്കനുസരിച്ച് 27,10,53,392 പൗരന്മാരില്‍ ഇത് വരെ കൊവിഡ് ടെസ്റ്റ് നടത്തിയിട്ടുണ്ട്. നിലവില്‍ പ്രതിരോധ മരുന്ന് സ്വീകരിച്ചവര്‍ 13,01,19,310 പേരാണ് .

കൊവിഡ് ഏറ്റവും മോശമായി ബാധിച്ച നഗരങ്ങളായ ദില്ലി, മുംബൈ, അഹമ്മദാബാദ്, ലഖ്‌നൗ, ഭോപ്പാല്‍, കൊല്‍ക്കത്ത, അലഹബാദ്, സൂററ്റ് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ കിടക്കകള്‍ തീര്‍ന്നിരിക്കുകയാണ്. ഐസിയുവിലും കിടത്തി ചികിത്സിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അപര്യാപ്തമാണ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഹോട്ടലുകളും സ്റ്റേഡിയങ്ങളും ഉപയോഗിച്ച് അധിക സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. തലസ്ഥാന നഗരിയിലെ ഒന്നിലധികം സര്‍ക്കാര്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ സ്റ്റോക്ക് ഏതാനും മണിക്കൂറുകള്‍ മാത്രമേ നിലനില്‍ക്കൂ എന്നും ഓക്‌സിജന്‍ ലഭിച്ചില്ലെങ്കില്‍ സാഹചര്യം അത്യന്തം ഭീതിദമാകുമെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

ഇന്ത്യയില്‍ ആകെ കൊവിഡ് രോഗികള്‍ 1 കോടി 56 ലക്ഷത്തിനും മുകളിലാണ് എന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്ത് നിലവിലെ രോഗനിരക്ക് 2.1ദശലക്ഷവും, മരണനിരക്ക് 1,82,570ഉം ആണ്.

Next Story