മൂന്നാറില്‍ ധ്യാന യോഗത്തില്‍ നടന്നത് ഗുരുതരം വീഴ്ച; കൂട്ടകൊവിഡ് ബാധയ്ക്ക് പിന്നാലെ വിവരങ്ങള്‍ പുറത്തു പറയരുതെന്ന് ബിഷപ്പ് നിര്‍ദ്ദശിച്ചതായി ആരോപണം
മൂന്നാറില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടത്തിയ വൈദിക സമ്മേളനത്തിനെതിരെ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് ആരോപണം. തിരുവനന്തപുരം എംഎം ചര്‍ച്ചിലെ മെമ്പറായ മോഹനന്‍ ആണ് പരാതി നല്‍കിയത്. സിഎസ്‌ഐ ബിഷപ്പ് ധര്‍മ്മരാജ് വൈദികരെ നിര്‍ബന്ധിച്ചാണ് ധ്യാനത്തിനെത്തിച്ചതെന്നും കൊവിഡ് വിവരം സ്ഥിരീകരിച്ച വൈദികരോട് യോഗത്തെക്കുറിച്ച് പുറത്ത് പറയരുതെന്ന് ബിഷപ്പ് നിര്‍ദ്ദേശിച്ചതായും ഇദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. തിരുവനന്തപുരത്തെ വൈദികര്‍ മാത്രമേ മൂന്നാറിലെത്തിയുള്ളൂ. ഈ വര്‍ഷം വൈദിക സമ്മേളനം നടത്താന്‍ തീരുമാനിച്ചപ്പോള്‍ ഭൂരിഭാഗം അച്ചന്‍മാരും കൊവിഡ് പശ്ചാത്തലത്തില്‍ ഇപ്പോള്‍ വേണ്ട […]

മൂന്നാറില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടത്തിയ വൈദിക സമ്മേളനത്തിനെതിരെ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് ആരോപണം. തിരുവനന്തപുരം എംഎം ചര്‍ച്ചിലെ മെമ്പറായ മോഹനന്‍ ആണ് പരാതി നല്‍കിയത്. സിഎസ്‌ഐ ബിഷപ്പ് ധര്‍മ്മരാജ് വൈദികരെ നിര്‍ബന്ധിച്ചാണ് ധ്യാനത്തിനെത്തിച്ചതെന്നും കൊവിഡ് വിവരം സ്ഥിരീകരിച്ച വൈദികരോട് യോഗത്തെക്കുറിച്ച് പുറത്ത് പറയരുതെന്ന് ബിഷപ്പ് നിര്‍ദ്ദേശിച്ചതായും ഇദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.
തിരുവനന്തപുരത്തെ വൈദികര്‍ മാത്രമേ മൂന്നാറിലെത്തിയുള്ളൂ. ഈ വര്‍ഷം വൈദിക സമ്മേളനം നടത്താന്‍ തീരുമാനിച്ചപ്പോള്‍ ഭൂരിഭാഗം അച്ചന്‍മാരും കൊവിഡ് പശ്ചാത്തലത്തില്‍ ഇപ്പോള്‍ വേണ്ട എന്ന അഭിപ്രായം പറഞ്ഞു. എന്നാല്‍ ബിഷപ്പും മറ്റ് സഭാ ഭരണാധികാരികളും ഭീഷണിപ്പെടുത്തിയാണ് വൈദികരെ പങ്കെടുപ്പിച്ചത്. യോഗം നടന്ന പള്ളിയില്‍ 60-ാളം പേരെ മാത്രമേ ഉള്‍ക്കൊള്ളൂ. ഇവിടെയാണ് ഇത്രയധികം വൈദികര്‍ എത്തിയത്. പങ്കെടുത്ത വൈദികരുടെ അസുഖം കൂടിയപ്പോഴാണ് ചീഫ് സെക്രട്ടറിക്കും, മുഖ്യമന്ത്രിക്കും,. ഇടുക്കി കലക്ടര്‍ക്കും പരാതി അയക്കുന്നത്. പക്ഷെ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് മോഹനന്‍ പറഞ്ഞു.
അന്ന് നടപടി സ്വീകരിച്ചിരുന്നെങ്കില്‍ തിരുവനന്തപുരം ജില്ലയില്‍ ചിലപ്പോള്‍ ഇത്രയധികം കൊവിഡ് വ്യാപനം ഉണ്ടാവില്ലായിരുന്നു. കൊവിഡ് ബാധിച്ച മരിച്ച രണ്ട് വൈദികരില്‍ ബിജുമോന്‍ എന്ന വൈദികനാണ് ആദ്യം മരിച്ചത്. അദ്ദേഹം ഈ സമ്മേളനത്തിന്റെ സംഘാടകരിലൊരാളായിരുന്നു. അവിടെ വെച്ച് തന്നെ അദ്ദേഹത്തിന് ശ്വാസം മുട്ട് വന്നപ്പോല്‍ ഇവര്‍ ചികിത്സിക്കാന്‍ കൊണ്ടു പോയില്ല. ഇന്നലെ മരിച്ച വൈദികനോട്് അസുഖമൊന്നും വെളിയില്‍ പറയരുതെന്നാണ് ചികിത്സയിലായിരുന്നപ്പോള്‍ ബിഷപ്പ് പറഞ്ഞതെന്നും മോഹനന്‍ ആരോപിച്ചു.
പരാതി കൊടുത്ത സമയത്ത് എന്തെങ്കിലും നടപടി എടുത്തിരുന്നെങ്കില്‍ ഇത്ര വലിയ വ്യാപനം ഉണ്ടാവില്ലായിരുന്നു. ബിഷപ്പിനെതിരെ നടപടിയെടുക്കണം. മൂന്നാറില്‍ നിന്ന് തിരിച്ചെത്തിയ വൈദികര്‍ പിന്നീട് ആരാധനകളില്‍ പങ്കെടുക്കുകയും വിശ്വാസികളുമായി ഇടപഴകുകയും ചെയ്തിട്ടുണ്ടെന്നും മോഹനന്‍ പറഞ്ഞു.
മൂന്നാറിലെ ധ്യാനകേന്ദ്രത്തിലെ വാര്‍ഷിക ധ്യാന യോഗത്തില്‍ പങ്കെടുത്ത 150 ഓളം വൈദികര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് വൈദികര്‍ മരിച്ചു. വൈദികന്‍ റവ. ബിജുമോന്‍, റവ. ഷൈന്‍ ബി രാജ് എന്നിവരാണ് മരിച്ചത്. അഞ്ച് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സിഎസ്‌ഐ ബിഷപ്പ് ധര്‍മ്മരാജ് റസാലം വീട്ടില്‍ നിരീക്ഷണത്തിലാണ്.
ഏപ്രില്‍ 13 മുതല്‍ 17 വരെയായിരുന്നു സമ്മേളനം നടന്നത്. തിരുവന്നതപുരത്തെ വിവിധ പള്ളികളില്‍ നിന്നായി 350 പുരോഹിതര്‍ പങ്കെടുത്തിരുന്നു. കൊവിഡ് പ്രോട്ടകോളുകളെല്ലാം ലംഘിച്ചായിരുന്നു സമ്മേളനം. ആരും തന്നെ മാസ്‌കോ മറ്റ് സുരക്ഷാ മാനദണ്ഡങ്ങളോ പാലിച്ചിരുന്നില്ല. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രൂപതയുടെ തന്നെ മെഡിക്കല്‍ കോളേജായ കാരക്കോണം മെഡിക്കല്‍ കോളേജില്‍ ഇവരെ പ്രവേശിപ്പിക്കുകയായിരുന്നു. 150 ഓളം വൈദികര്‍ക്ക് നിലവില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 50 പേരുടെ നില ഗുരുതരമാണ്. അഞ്ചിലേറെ പേരുടെ നില അതീവ ഗുരുതരമാണ്.
തിരുവനന്തപുരത്ത് നിന്ന് ബസ്സിലാണ് ഇവര്‍ മൂന്നാറിലെത്തിയത്. കൊവിഡ് സ്ഥിരീകരിച്ച വൈദികരുടെ കുടുംബാംഗങ്ങള്‍ ഇടപഴകിയ മറ്റുള്ളവര്‍ എന്നിവരിലേക്കുള്ള രോഗവ്യാപന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
- TAGS:
- Covid 19
- Covid Kerala