Top

റമദാനില്‍ നഗ്നയായി ഫോട്ടോഷൂട്ട്; മോഡലുകളെ അറസ്റ്റ് ചെയ്ത് തുര്‍ക്കി, ദുബായ് ബാല്‍ക്കണി ഷൂട്ട് ആവര്‍ത്തിച്ചെന്ന് വിമര്‍ശനം

ക്രൈന്‍ മോഡലുകളെ പിന്നീട് നാടുകടത്തുകയും ചെയ്തു. റമദാനില്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്തത് രാജ്യത്തിന്റെ നിയമത്തിനെതിരായ വികാരമുയര്‍ത്തിയെന്നും അധികൃതര്‍ ചൂണ്ടിക്കാണിച്ചു.

8 May 2021 7:46 AM GMT

റമദാനില്‍ നഗ്നയായി ഫോട്ടോഷൂട്ട്; മോഡലുകളെ അറസ്റ്റ് ചെയ്ത് തുര്‍ക്കി, ദുബായ് ബാല്‍ക്കണി ഷൂട്ട് ആവര്‍ത്തിച്ചെന്ന് വിമര്‍ശനം
X

ഇസ്താംബൂള്‍: പൂര്‍ണ നഗ്നരായി ആഡംബര ബോട്ടില്‍ ഫോട്ടോഷൂട്ട് ചെയ്ത മോഡലുകള്‍ക്കെതിരെ നടപടി സ്വീകരിച്ച് തുര്‍ക്കി. രാജ്യത്തിന്റെ സദാചാര ബോധത്തിനെതിരെ പ്രവര്‍ത്തിച്ചുവെന്ന് കാണിച്ചാണ് നടപടി. ഉക്രൈന്‍ മോഡലുകളെ പിന്നീട് നാടുകടത്തുകയും ചെയ്തു. റമദാനില്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്തത് രാജ്യത്തിന്റെ നിയമത്തിനെതിരായ വികാരമുയര്‍ത്തിയെന്നും അധികൃതര്‍ ചൂണ്ടിക്കാണിച്ചു.

അഞ്ചിലധികം മോഡലുകളും ക്യാമറമാനുമെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പൊതുവെ അറബ് രാജ്യങ്ങളില്‍ ന്യൂഡ് ഫോട്ടോഗ്രഫി പ്രോത്സാഹിക്കപ്പെടാറില്ല. എങ്കിലും നിയമത്തിന് കണ്ണുവെട്ടിച്ച് വമ്പന്‍ ആഢംബര പാര്‍ട്ടികള്‍ ഇവിടെങ്ങളില്‍ നടക്കാറുണ്ട്. തുര്‍ക്കിയില്‍ നടന്ന സംഭവവും ഇത്തരത്തിലാണെന്നാണ് നിഗമനം. കടലില്‍ ആരുമെത്തിപ്പെടാത്ത ഭാഗത്തായിരുന്നു ഷൂട്ട് നടന്നത്. എന്നാല്‍ അവിചാരിതമായി എത്തിയ മറ്റൊരു ബോട്ട് മോഡലുകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഇതോടെയാണ് നിയമനടപടിയുണ്ടായിരിക്കുന്നത്.

നേരത്തെ റമദാന്റെ തുടക്കത്തില്‍ സമാന സംഭവം യുഎഇയിലും നടന്നിരുന്നു. ഒരു ആഢംബര ഫ്‌ളാറ്റിലെ ബാല്‍ക്കണിയില്‍ പത്തോളം വരുന്ന മോഡലുകള്‍ ഉപയോഗിച്ചാണ് ന്യൂഡ് ഫോട്ടോഷൂട്ട് നടന്നത്. ഇവരുടെ ദൃശ്യങ്ങള്‍ പുറത്തായതോടെ മോഡലുകളെയും രാജ്യത്ത് നിന്ന് പുറത്താക്കി. വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതാണ് അറസ്റ്റിലേക്ക് നയിച്ചത്.

Next Story