Top

നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ഭൂമിയിലേക്ക് അടുക്കുന്നു; മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കാനുള്ള തീരുമാനത്തില്‍ നിന്ന് അമേരിക്ക പിന്‍മാറി

റോക്കറ്റിന്റെ പ്രധാന ഭാഗം പസിഫിക് സമുദ്രത്തിൽ തകർന്നു വീഴുമെന്നാണ് യുഎസ് വ്യോമസേന കരുതുന്നത്. അത് കൊണ്ട് ഭൂമിയിലേക്ക് പതിക്കുന്ന ഭാഗം മിസൈലിട്ട് തകർക്കാൻ അമേരിക്കക്ക് പദ്ധതിയില്ലെന്നും പെന്റഗൺ ചീഫ് ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.

7 May 2021 6:01 AM GMT

നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ഭൂമിയിലേക്ക് അടുക്കുന്നു; മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കാനുള്ള തീരുമാനത്തില്‍ നിന്ന് അമേരിക്ക പിന്‍മാറി
X

ശനിയാഴ്ചയോടെ ഭൂമിയില്‍ പതിക്കുമെന്ന് അറിയിപ്പുണ്ടായിരുന്ന ചൈനീസ് റോക്കറ്റിന്റെ ഭാഗം മിസൈൽ ഉപയോഗിച്ച് തകർക്കേണ്ടിവരില്ലെന്ന് അമേരിക്ക. അവശിഷ്ട ഭാഗങ്ങൾ ഭൂമിയിൽ സുരക്ഷിതമായ സ്ഥലത്ത് തന്നെ വീഴുമെന്നാണ് കരുതുന്നതെന്നും പെന്റഗൺ വക്താവ് പറഞ്ഞു. ലോങ് മാർച്ച് 5 ബി എന്ന റോക്കറ്റിന്റെ പ്രധാന ഭാഗമാണ് ഭൂമിയിലേക്ക് ഇപ്പോൾ തിരിച്ചു പതിക്കുന്നത്.

റോക്കറ്റിന്റെ പ്രധാന ഭാഗം പസിഫിക് സമുദ്രത്തിൽ തകർന്നു വീഴുമെന്നാണ് യുഎസ് വ്യോമസേന കരുതുന്നത്. അത് കൊണ്ട് ഭൂമിയിലേക്ക് പതിക്കുന്ന ഭാഗം മിസൈലിട്ട് തകർക്കാൻ അമേരിക്കക്ക് പദ്ധതിയില്ലെന്നും പെന്റഗൺ ചീഫ് ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.

റോക്കറ്റ് ഭാഗം മിസൈലിട്ട് തകർക്കാൻ ഞങ്ങൾക്ക് ഉദ്ദേശമില്ല. ആർക്കും ബുദ്ധിമുട്ടാകാത്ത ഒരു സ്ഥലത്ത്, സമുദ്രമോ അല്ലെങ്കിൽ അതുപോലുള്ള എവിടെയെങ്കിലും പതിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നാണ് ഓസ്റ്റിൻ സൂചിപ്പിക്കുന്നത്. റോക്കറ്റ് ഭാഗം വീഴാനുള്ള സമയവും സ്ഥലവും വിദഗ്ധർ പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ നിലവിൽ മിസൈൽ ഉപയോഗിക്കാൻ പദ്ധതികളൊന്നുമില്ലെങ്കിലും ഭൂമിയിലേക്ക് പാഞ്ഞെത്തുന്ന അവശിഷ്ടങ്ങളെ വെടിവെച്ചിടാൻ അമേരിക്കയ്ക്ക് കഴിവുണ്ടെന്നും ഓസ്റ്റിൻ വെളിപ്പെടുത്തി.

സമുദ്രത്തിന്റെ തെക്ക് ഭാഗത്ത് ന്യൂസിലാന്റിൽ നിന്ന് അകലെയല്ലാതെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് റോക്കറ്റിന്റെ പ്രധാന ഭാഗം വീണ്ടും പ്രവേശിക്കുമെന്നാണ് വിദഗ്ധർ കണക്കു കൂട്ടുന്നത്. എന്നാൽ 21 ടണ്‍ ഭാരമുള്ള ഈ ബഹിരാകാശ പേടകത്തിന്റെ അവശിഷ്ടങ്ങള്‍ ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള ഏതെങ്കിലും ജനസാന്ദ്ര പ്രദേശങ്ങളിൽ വീണേക്കുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടലുകൾ.

Next Story