Top

‘ജവാന്‍മാരെ രക്തസാക്ഷികളാക്കാന്‍ ബുള്ളറ്റ് പ്രൂഫില്ലാത്ത ട്രക്ക്’; മോഡിക്ക് സഞ്ചരിക്കാന്‍ 8,400 കോടിയുടെ വിമാനമെന്ന് രാഹുല്‍

സഞ്ചരിക്കുന്ന ട്രക്കിനകത്ത് ജവാന്‍മാര്‍ ബുള്ളറ്റ് സുരക്ഷതയില്ലാത്ത വണ്ടിയില്‍ പോകുന്നതിന്റെ അപകടത്തേക്കുറിച്ച് സംസാരിക്കുന്നതാണ് വീഡിയോയില്‍

10 Oct 2020 3:43 AM GMT

‘ജവാന്‍മാരെ രക്തസാക്ഷികളാക്കാന്‍ ബുള്ളറ്റ് പ്രൂഫില്ലാത്ത ട്രക്ക്’; മോഡിക്ക് സഞ്ചരിക്കാന്‍ 8,400 കോടിയുടെ വിമാനമെന്ന് രാഹുല്‍
X

സാമ്പത്തിക പ്രതിസന്ധിക്കിടെ വിവിഐപി വിമാനങ്ങള്‍ വാങ്ങിയതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്് രാഹുല്‍ ഗാന്ധി. ജവാന്‍മാര്‍ ബുള്ളറ്റ് പ്രൂഫല്ലാത്ത ട്രക്കുകളില്‍ യാത്ര ചെയ്യുന്നതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് രാഹുലിന്റെ പ്രതികരണം. നമ്മുടെ ജവാന്‍മാരെ രക്തസാക്ഷികളാക്കാന്‍ വേണ്ടി ബുള്ളറ്റ് പ്രൂഫില്ലാത്ത ട്രക്കുകളില്‍ അയക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

നമ്മുടെ ജവാന്‍മാര്‍ ബുള്ളറ്റ് പ്രൂഫല്ലാത്ത ട്രക്കുകളില്‍ രക്തസാക്ഷികളാക്കാന്‍ വേണ്ടി അയക്കപ്പെടുന്നു. പ്രധാനമന്ത്രിയ്ക്ക് 8,400 കോടി രൂപയുടെ വിമാനവും. ഇതാണോ നീതി?

രാഹുല്‍ ഗാന്ധി

സഞ്ചരിക്കുന്ന ട്രക്കിനകത്ത് ജവാന്‍മാര്‍ ബുള്ളറ്റ് സുരക്ഷതയില്ലാത്ത വണ്ടിയില്‍ പോകുന്നതിന്റെ അപകടത്തേക്കുറിച്ച് സംസാരിക്കുന്നതാണ് വീഡിയോയില്‍

പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ വിദേശ യാത്രകള്‍ക്കായാണ് കേന്ദ്ര സര്‍ക്കാര്‍ അത്യാധുനിക സംവിധാനങ്ങളുള്ള വിമാനം വാങ്ങിയത്. വന്‍ തുക ഇതിനായി മുടക്കിയതിനെതിരെ മുന്‍പും രാഹുല്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. സിയാച്ചിന്‍, ലഡാക്ക് എന്നിവിടങ്ങളില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്ക് ആവശ്യമായ വസ്തുക്കള്‍ വാങ്ങാമായിരുന്നെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. ചൂട് നിലനിര്‍ത്താന്‍ 30 ലക്ഷം വസ്ത്രങ്ങള്‍, 60 ലക്ഷം ജാക്കറ്റുകള്‍, 67 ലക്ഷം ഷൂസ്, 16.8 ലക്ഷം ഓക്‌സിജന്‍ സിലിണ്ടറുകള്‍ എന്നിവ ഈ തുക കൊണ്ട് വാങ്ങാമായിരുന്നു. പക്ഷെ പ്രധാനമന്ത്രിക്ക് സ്വന്ത്രം പ്രതിച്ഛായയേക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

Next Story

Popular Stories