Top

ഓഗ്ബച്ചെ ഇനി ഹൈദരാബാദ് എഫ്.സിയില്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

കേരളാ ബ്ലാസ്‌റ്റേഴ്‌സ് മുന്‍ താരവും നൈജീരിയക്കാരതനുമായ ബര്‍തലോമ്യു ഓഗ്ബച്ചയെ ഹൈദരാബാദ് എഫ്.സി. സ്വന്തമാക്കി. കരാര്‍ സംബന്ധിച്ച് താരവുമായി ധാരണയിലെത്തിയെന്നും ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും ക്ലബ് വൃത്തങ്ങള്‍ അറിയിച്ചു. 2018-ലാണ് ഓഗ്ബച്ചെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എത്തുന്നത്. ആദ്യ ഊഴം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനൊപ്പമായിരുന്നു. ഹൈലാന്‍ഡേഴ്‌സിനായി 18 മത്സരങ്ങളില്‍ നിന്ന് 12 ഗോളുകള്‍ നേടിയ ഓഗ്ബച്ചെ 2019-ല്‍ ബ്ലാസ്‌റ്റേഴ്‌സില്‍ എയത്തി. ഒരു സീസണ്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനായി കളത്തിലിറങ്ങിയ താരഗ 16 മത്സരങ്ങളില്‍ നിന്ന് 15 ഗോളുകള്‍ നേടുകയും […]

8 July 2021 12:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഓഗ്ബച്ചെ ഇനി ഹൈദരാബാദ് എഫ്.സിയില്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
X

കേരളാ ബ്ലാസ്‌റ്റേഴ്‌സ് മുന്‍ താരവും നൈജീരിയക്കാരതനുമായ ബര്‍തലോമ്യു ഓഗ്ബച്ചയെ ഹൈദരാബാദ് എഫ്.സി. സ്വന്തമാക്കി. കരാര്‍ സംബന്ധിച്ച് താരവുമായി ധാരണയിലെത്തിയെന്നും ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും ക്ലബ് വൃത്തങ്ങള്‍ അറിയിച്ചു.

2018-ലാണ് ഓഗ്ബച്ചെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എത്തുന്നത്. ആദ്യ ഊഴം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനൊപ്പമായിരുന്നു. ഹൈലാന്‍ഡേഴ്‌സിനായി 18 മത്സരങ്ങളില്‍ നിന്ന് 12 ഗോളുകള്‍ നേടിയ ഓഗ്ബച്ചെ 2019-ല്‍ ബ്ലാസ്‌റ്റേഴ്‌സില്‍ എയത്തി.

ഒരു സീസണ്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനായി കളത്തിലിറങ്ങിയ താരഗ 16 മത്സരങ്ങളില്‍ നിന്ന് 15 ഗോളുകള്‍ നേടുകയും ചെയ്തിരുന്നു. പിന്നീട് 2020-ല്‍ മുംബൈ സിറ്റി എഫ്.സിയിലേക്കാണ് ഓഗ്ബച്ചെ കൂടുമാറിയത്.

മുംബൈയ്ക്കായി 23 മത്സരങ്ങള്‍ കളിച്ച താരത്തിനു പക്ഷേ തന്റെ മികച്ച ഫോമിലേക്ക് ഉയരാനായില്ല. വെറും എട്ടു ഗോളുകള്‍ മാത്രമാണ് കണ്ടെത്താനായത്. ഇതോടെ മുംബൈ താരത്തെ ഒഴിവാക്കാനായി നോക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈദരാബാദ് എഫ്.സി. സമീപിക്കുന്നത്.

രണ്ടു വര്‍ഷമായി മികച്ച സ്‌ട്രൈക്കര്‍ക്കു വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു ഹൈദരാബാദ്. ഓഗ്ബച്ചെയെ സ്വന്തമാക്കുന്നതിലൂടെ സ്‌ട്രൈക്കിങ് നിരയിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് അവര്‍.

Next Story

Popular Stories