‘ഒറ്റ് ഒരു റോഡ് മൂവി’; രണ്ടുപേർ തമ്മിലുള്ള സൗഹൃദത്തിന്റെ കഥയെന്ന് സംവിധായകൻ ഫെലിനി

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ഒറ്റ് ഒരു റോഡ് മൂവി ആയിരിക്കുമെന്ന് സംവിധായകൻ ഫെലിനി. രണ്ടുപേർ തമ്മിലുള്ള സൗഹൃദത്തിന്റെ കഥയായിരിക്കും ചിത്രം പറയുകഎന്നും അദ്ദേഹം പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഫെലിനിയുടെ പ്രതികരണം.

ഒറ്റ് ഒരു റോഡ് മൂവിയായിരിക്കും. രണ്ടു സുഹൃത്തുക്കൾ തമ്മിലുള്ള ബന്ധവും അവർക്കിടയിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളും ആയിരിക്കും ചിത്രത്തിന്റെ കഥ. മുംബൈയ്ക്കും മംഗലാപുരത്തിനും ഇടയിലാണ് കഥ സംഭവിക്കുന്നത്.

ഫെലിനി

ഒറ്റിൽ ഒരു പ്രധാന കഥാപാത്രമായി ബോളിവുഡ് നടൻ ജാക്കി ഷെറോഫും എത്തുന്നുണ്ട്. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ഏറെ പ്രാധാന്യമുള്ളതാണെന്നും സംവിധായകൻ പറഞ്ഞു. എന്നാൽ കഥാപാത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ തൽകാലം പുറത്തുവിടാൻ സാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

തമിഴില്‍ രണ്ടഗം എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തില്‍ ഏപ്രില്‍ രണ്ടാം വാരത്തില്‍ ജാക്കി ഷറോഫ് ജോയിന്‍ ചെയ്യും.

ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക. ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ എസ്.സജീവാണ്.

മുംബൈ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ മറ്റു പ്രധാന ലൊക്കേഷനുകള്‍.സംഗീതം എ.എച്ച് കാശിഫ്. ഛായാഗ്രാഹണം- വിജയ്. എഡിറ്റിങ്ങ്- അപ്പു ഭട്ടതിരി. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍. മെയ്ക്കപ്പ്- റോണക്സ് സേവ്യര്‍. സൗണ്ട് ഡിസൈണര്‍ രംഗനാഥ് രവി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനിത് ശങ്കര്‍. ലൈന്‍ പ്രൊഡ്യൂസര്‍ മിഥുന്‍ എബ്രഹാം. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്

Latest News