Top

നഗരസഭാ കൗണ്‍സില്‍ കോണ്‍ഗ്രസ് അംഗം സിപിഎമ്മില്‍; സ്ഥാനാര്‍ത്ഥിയെ മാറ്റി ഭാര്യക്ക് സീറ്റ് നല്‍കി പാര്‍ട്ടി

ഒറ്റപ്പാലം: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പുരോഗമിക്കുകയാണ്. അതിനിടെ ബോര്‍ഡ് വെക്കലും ചുമരെഴുത്തും കഴിഞ്ഞ് വോട്ട് തേടലും ആരംഭിച്ചെങ്കിലും ഒറ്റ ദിവസം കൊണ്ട സ്ഥാനാര്‍ത്ഥി മാറിയ കഥയാണ് ഒറ്റപ്പാലത്തേത്. ഒറ്റപ്പാലം നഗരസഭയിലെ എന്‍എസ്എസ് കോളേജ് വാര്‍ഡില്‍ (20) എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെയാണ് മാറ്റിയത്. ബ്ലോക്ക് കോണ്‍ഗ്രസ് മുന്‍ ഉപാധ്യക്ഷന്‍ മനോജ് കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നതോടെ അദ്ദേഹത്തിന്റെ ഭാര്യയെ സിപിഐഎം സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു.കഴിഞ്ഞയാഴ്ച്ച കാലാവധി കഴിഞ്ഞ നഗരസഭാ കൗണ്‍സില്‍ കോണ്‍ഗ്രസ് അംഗവും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായിരുന്നു മനോഡജ് സ്റ്റീഫന്‍. […]

16 Nov 2020 10:38 PM GMT

നഗരസഭാ കൗണ്‍സില്‍ കോണ്‍ഗ്രസ് അംഗം സിപിഎമ്മില്‍; സ്ഥാനാര്‍ത്ഥിയെ മാറ്റി ഭാര്യക്ക് സീറ്റ് നല്‍കി പാര്‍ട്ടി
X

ഒറ്റപ്പാലം: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പുരോഗമിക്കുകയാണ്. അതിനിടെ ബോര്‍ഡ് വെക്കലും ചുമരെഴുത്തും കഴിഞ്ഞ് വോട്ട് തേടലും ആരംഭിച്ചെങ്കിലും ഒറ്റ ദിവസം കൊണ്ട സ്ഥാനാര്‍ത്ഥി മാറിയ കഥയാണ് ഒറ്റപ്പാലത്തേത്. ഒറ്റപ്പാലം നഗരസഭയിലെ എന്‍എസ്എസ് കോളേജ് വാര്‍ഡില്‍ (20) എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെയാണ് മാറ്റിയത്.

ബ്ലോക്ക് കോണ്‍ഗ്രസ് മുന്‍ ഉപാധ്യക്ഷന്‍ മനോജ് കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നതോടെ അദ്ദേഹത്തിന്റെ ഭാര്യയെ സിപിഐഎം സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു.കഴിഞ്ഞയാഴ്ച്ച കാലാവധി കഴിഞ്ഞ നഗരസഭാ കൗണ്‍സില്‍ കോണ്‍ഗ്രസ് അംഗവും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായിരുന്നു മനോഡജ് സ്റ്റീഫന്‍. അദ്ദേഹം പ്രതിനിധീകരിച്ച വാര്‍ഡ് കൂടിയാണിത്.

ഞായറാഴ്ച്ചയാണ് ഇരുവരും സിപിഐഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ എത്തി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. നേരത്തെ ലത ഹരിദാസിനെയായിരുന്നു സിപിഐഎം സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നത്. ഇവരുടെ പേരില്‍ ചുവരെഴുത്തും ആരംഭിച്ചിരുന്നു. പിന്നാലെ സ്ഥാനാര്‍ത്ഥിയെ മാറ്റുകയായിരുന്നു.

Next Story