സെമി ലൈനപ്പ് ആയി; നദാലിനെ ബാഹുബലിയെന്ന് വിശേഷിപ്പിച്ച് വിംബിൾഡൺ; ആശംസകളുമായി സച്ചിനും
7 July 2022 12:47 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പുൽക്കോർട്ടിൽ വീണ്ടും റാഫ-ജോക്കോ പോരാട്ടമുണ്ടാകുമോ? പത്ത് വർഷങ്ങൾക്ക് മുമ്പ് അവസാനമായി വിംബിൾഡൺ ഫൈനൽ കളിച്ച റാഫേൽ നദാലിന് അന്ന് എതിരാളിയായി എത്തിയത് നൊവാക് ജോക്കോവിച്ചായിരുന്നു. 2011-ൽ നദാലിനെ തോൽപ്പിച്ച് ചാമ്പ്യനായ ജോക്കോ പിന്നീട് അഞ്ച് തവണകൂടി കിരീടം നേടി. എന്നാൽ നദാലിന് ഒരിക്കൽപോലും ഫൈനലിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. ഇത്തവണ ഇരുവരും മികച്ച ഫോമിലാണ്. ക്വാർട്ടർ ഫൈനലിൽ കടുത്ത പോരാട്ടം അതിജീവിച്ചാണ് ഇരുവരം സെമിയിലെത്തിയിരിക്കുന്നത്. വെള്ളിയാഴ്ച ആറ് മണിക്ക് നടക്കന്ന സെമയിൽ നദാൽ കിർഗിയോസിനേയും, ജോക്കോവിച്ച് നോറിയേയും നേരിടും. ഇരുവരം ജയിച്ചാൽ പുൽക്കോർട്ട് ക്ലാസിക് ഫൈനലിന് വേദിയാകും.
Just @RafaelNadal things 😤
— Wimbledon (@Wimbledon) July 6, 2022
The champion comes back to defeat Taylor Fritz in a five-set epic, 3-6, 7-5, 3-6, 7-5, 7-6(4)#Wimbledon | #CentreCourt100 pic.twitter.com/G7Luqy8lSH
ഫ്രിറ്റ്സിന്റെ നാല് മണിക്കൂർ പോരാട്ടത്തേയും പരുക്കിനേയും അതിജീവിച്ചാണ് നദാൽ ക്വാർട്ടർ കടന്ന് സെമി ഫൈനലിൽ എത്തിയത്. സ്കോർ- 3-6, 7-5, 3-6, 7-5, 7-6(5-7). ക്രിസ്റ്റ്യൻ ഗാരിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് കിർഗിയോസിന്റെ സെമി പ്രവേശനം. സ്കോർ: 6-4, 6-3, 7-6. വിംബിൾഡണിലെ അവിശ്വസനീയമായ തിരിച്ചുവരവിലൂടെയാണ് ജോക്കോവിച്ച് സെമി ബർത്ത് ഉറപ്പിച്ചിരിക്കുന്നത്. ജാനിക്ക് സിന്നറെ 5-7, 2-6, 6-3, 6-3, 6-2 എന്ന സ്കോറിനാണ് ജോക്കോ തോൽപ്പിച്ചത്. ആദ്യ രണ്ട് സെറ്റും നഷ്ടമായ ശേഷമായിരുന്നു ജോക്കോവിച്ചിന്റെ തിരിച്ചുവരവ്.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ നദാലിന് ആശംസകൾ നേർന്നു. പ്രതികൂല സാഹചര്യങ്ങളിലും തളരാത്ത പോരാളിയെന്നാണ് സച്ചിൻ നദിലിനെ വിശേഷിപ്പിച്ചത്. നദാൽ-ഫ്രിറ്റ്സ് ക്വാർട്ടർ ഫൈനൽ മത്സരത്തിന് ശേഷം ട്വിറ്ററിലൂടെയായിരുന്നു സച്ചിന്റെ ആശംസ. എന്നൽ ക്വാർട്ടറിലെ കടുത്ത പോരാട്ടം അതിജീവിച്ച നദാലിനെ വിംബിൾഡൺ തങ്ങളുടെ ഒഫിഷ്യൽ ഫെയ്സ് ബുക്ക് പേജിലൂടെ ബാഹുബലി എന്ന് വിശേഷിപ്പിച്ചത് ഇന്ത്യൻ ആരാധകരും ഏറ്റെടുത്തു. പവർ ടെന്നീസാണ് നദാലിന്റെ കളിക്കുന്നത്. അതിനാലാണ് ബാഹുബെലിയെന്ന വിശേഷണം.
A super competitor who never ever gives up despite all adversities. Amazing game of tennis last evening @RafaelNadal.
— Sachin Tendulkar (@sachin_rt) July 7, 2022
The way you compete each time you're on the court is just brilliant to watch.#Wimbledon pic.twitter.com/EGARKdBcvb
story highlights : Wimbledon Semis Lineup; Wimbledon called Nadal Baahubali; Best wishes to Sachin Tendulkar