Top

ഫ്രഞ്ച് ഓപ്പണില്‍ ബൊപ്പണ്ണക്കും സാനിയക്കും വിജയം; കെര്‍ബര്‍ പുറത്ത്

27 May 2022 2:25 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫ്രഞ്ച് ഓപ്പണില്‍ ബൊപ്പണ്ണക്കും സാനിയക്കും വിജയം; കെര്‍ബര്‍ പുറത്ത്
X

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ ഇന്ത്യന്‍ താരങ്ങളായ രോഹന്‍ ബൊപ്പണ്ണക്കും സാനിയ മിര്‍സക്കും വിജയം. മെന്‍സ് ഡെബിള്‍സിലാണ് രോഹന്‍ ബൊപ്പണ്ണയുടെ വിജയം. വുമണ്‍സ് ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലുമാണ് സാനിയ വിജയം നേടിയത്. മെന്‍സ് ഡബിളില്‍ രോഹന്‍ ബൊപ്പണ്ണ ഡച്ച് താരം മെഡയല്‍ കൂപ്പ് സഖ്യം പ്രീ കോര്‍ട്ടറില്‍ പ്രവേശിച്ചു. പ്രീ ക്വാര്‍ട്ടര്‍ മത്സരം ശനിയാഴ്ച നടക്കും.

മിക്‌സഡ് ഡബിള്‍സില്‍ ക്രയോഷ്യന്‍ താരം ഇവാന്‍ ഡോഡിക്കിനൊപ്പം സാനിയ മിര്‍സ ക്വാട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ ബ്രസീലിയന്‍ സഖ്യമായ സോറെസ്-ഹഡാഡുമാണ് സാനിയ സംഖ്യത്തിന്റെ എതിരാളി. വുമണ്‍സ് ഡബിള്‍സിലും സാനിയ സഖ്യം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്.

അതേസമയം വനിതകളില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം അഞ്ചലിക്ക കെര്‍ബര്‍ മൂന്നാം റൗണ്ടില്‍ പുറത്തായി. സീഡ് ചെയ്യപ്പെടാത്ത അലിയാക്‌സാന്ദ്ര സാസനോവിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കെര്‍ബറെ തോല്‍പ്പിച്ചത്.

Story Highloghts : Rohan Bopanna-Matwe Middelkoop, Sania Mirza-Lucie Hradecka Win In French Open

Next Story