ഒടുവില്‍ ഒറ്റ ഫ്രയ്മിലായി നിഖാത് സരീനും മേരി കോമും; ആരാധിക്കുന്നവരുടെ അനുഗ്രഹമില്ലാതെ ഒരു വിജയവും പൂര്ണമാകുന്നില്ലന്ന് സരീന്
25 May 2022 9:47 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ബോക്സിങ്ങിലെ ഇന്ത്യയുടെ പുതിയ ലോക ചാമ്പന്യന് നിഖാത് സരീനും മേരി കോമിനും ഇടയിലുള്ള മഞ്ഞുരുകുന്നു. ഇരുവരും ഒരുമിച്ച് നില്ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ നിഖാത് പങ്കുവെച്ചു. സരീന്റെ സ്വര്ണമെഡലോടെയുള്ള ചിത്രം സാമൂഹിക മാധ്യമത്തില്‍ വൈറലായി. ' നിങ്ങളുടെ ആരാധനാ വിഗ്രഹത്തിന്റെ അനുഗ്രഹമില്ലാതെ ഒരു വിജയവും പൂര്‍ത്തിയാകുന്നില്ല' എന്ന അടിക്കുറിപ്പോടെയാണ് സരീന് ചിത്രം പങ്കുവെച്ചത്.
ലോക ബാക്സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരിയാണ് നിഖാത് സരീന്. തുര്‍ക്കിയില്‍ നടന്ന ലോക ബോക്സിങ്ങ് ചാമ്പ്യന്‍ഷിപ്പിലാണ് സരീന് 52 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടിയത്.
ഈ ഇനത്തിലെ മുന്‍ ലോക ചാമ്പ്യനും ഒളിമ്പ്യനുമായ മേരി കോമും നിഖാത്തും തമ്മിലുള്ള ബന്ധം വഷളായിട്ട് വര്‍ഷങ്ങളായി. ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ 2019 ല്‍ ഒളിമ്പിക്സ് യോഗ്യത മത്സരത്തില്‍ മേരികോമിന് പങ്കെടുക്കേണ്ടി വന്നു. യോഗ്യത മത്സരത്തില്‍ പങ്കെടുക്കാതെ മേരിയെ ഒളിമ്പിക്സിന് അയക്കാനുള്ള ബോക്സിങ്ങ് ഫെഡറേഷന്റെ തീരുമാനത്തിനെതിരെ സരീന് രംഗത്തു വന്നിരുന്നു. തുടര്‍ന്ന് യോഗ്യതാ മത്സരത്തില്‍ നിഖാത്തിനെ തോല്‍പ്പിച്ച് മേരി ഒളിമ്പിക്സിന് യോഗ്യത നേടി.
മത്സര ശേഷം നിഖാത്തിന് കൈകോടുക്കാതെ റിങ്ങ് വിട്ട മേരി പിന്നീട് സരീനെതിരെ കടുത്ത വിമര്‍ശനമാണുയര്‍ത്തിയത്. ബഹുമാനം വേണമെങ്കില്‍ ആദ്യം മറ്റുള്ളവരെ ബഹുമാനിക്കാന്‍ തയ്യാറാകണമെന്ന് മേരി പറഞ്ഞു. ആറ് തവണ ലോക ബോക്സിങ്ങ് ചാമ്പ്യനായ മേരിയും പുതിയ ചാമ്പ്യനായ നിഖാത് സരീനും ഇടയിലുള്ള മഞ്ഞുരുകിയതിന്റെ ആശ്വാസത്തിലാണ് കായിക ലോകം.
STORY HIGHLIGHTS : Nikhat Zareen's Pic With Mary Kom Is Viral
- TAGS:
- Nikhat zareen
- Mary Kom