Top

ജോക്കോവിച്ചിനു രക്ഷയില്ല; മന്ത്രി 'പ്രത്യേക അധികാരം' ഉപയോഗിച്ചു നാടുകടത്തി

ഇതോടെ താരത്തെ ഉടന്‍ നാട്ടില്‍ ഓസ്‌ട്രേലിയയില്‍നിന്ന് നാടുകടത്തും. ഇതോടെ താരത്തിന് ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി.

14 Jan 2022 11:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജോക്കോവിച്ചിനു രക്ഷയില്ല; മന്ത്രി പ്രത്യേക അധികാരം ഉപയോഗിച്ചു നാടുകടത്തി
X

നിയമപോരാട്ടത്തിലൂടെ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനെ മുട്ടുകുത്തിച്ചിട്ടും സെര്‍ബിയന്‍ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ചിന് ഓസീസ് മണ്ണില്‍ രക്ഷയില്ല. കോടതി വിധിയുടെ പിന്‍ബലത്തില്‍ ഓസ്‌ട്രേലിയയില്‍ തുടരുന്ന നൊവാക് ജോക്കോവിച്ചിന്റെ വീസ രാജ്യത്തെ ഇമിഗ്രേഷന്‍ മന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വീണ്ടും റദ്ദാക്കി.

ഇതോടെ താരത്തെ ഉടന്‍ നാട്ടില്‍ ഓസ്‌ട്രേലിയയില്‍നിന്ന് നാടുകടത്തും. ഇതോടെ താരത്തിന് ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. അതേസമയം, ഈ നടപടിക്കെതിരെ ജോക്കോവിച്ച് വീണ്ടും കോടതിയെ സമീപിക്കുമെന്നാണ് സൂചന.

ഈ മാസം 17ന് തുടങ്ങുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിന് എത്രയും വേഗം കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കാനാണ് ശ്രമം. കോടതിയെ സമീപിക്കുമെന്ന് ജോക്കോവിച്ചിന്റെ ലീഗല്‍ ടീം സ്ഥിരീകരിച്ചതായി വിവിധ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ കോടതി വിധി അനുകൂലമായതിനേത്തുടര്‍ന്ന് ജോക്കോവിച്ചിനെ ഉള്‍പ്പെടുത്തി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ അധികൃതര്‍ ടൂര്‍ണമെന്റിന്റെ സീഡിങ്ങും മത്സരക്രമവും പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടപടി.

ഓസ്‌ട്രേലിയന്‍ ഇമിഗ്രേഷന്‍ മന്ത്രി അലക്‌സ് ഹോക് ആണ് ജോക്കോവിച്ചിന്റെ വീസ റദ്ദാക്കി അദ്ദേഹത്തെ നാടുകടത്താനുള്ള നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. ജോക്കോവിച്ചും ആഭ്യന്തര വകുപ്പും ഓസ്‌ട്രേലിയന്‍ അതിര്‍ത്തി സേനയും നല്‍കിയ രേഖകള്‍ വിശദമായി പരിശോധിച്ച ശേഷമാണ് ഈ തീരുമാനമെന്നും മന്ത്രി വിശദീകരിച്ചു.

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാന്‍ മെല്‍ബണില്‍ വിമാനമിറങ്ങിയ ജോക്കോവിച്ചിനെ കഴിഞ്ഞയാഴ്ചയാണ് അധികൃതര്‍ കരുതല്‍ തടങ്കലില്‍ ഹോട്ടലില്‍ പാര്‍പ്പിച്ചത്. കോവിഡ് വാക്‌സീന്‍ എടുത്തില്ലെന്നും വാക്‌സീന്‍ എടുക്കാതിരുന്നതിനു കാരണം കാണിച്ചില്ലെന്നും ആരോപിച്ച് വീസ റദ്ദാക്കിയ ശേഷമായിരുന്നു നടപടി. എന്നാല്‍, കോവിഡ് ബാധിച്ചതിന്റെയും വാക്‌സീന്‍ ഇളവ് ലഭിച്ചതിന്റെയും രേഖകളുമായി താരം പിന്നീടു കോടതിയിലെത്തി. തുടര്‍ന്ന് നടത്തിയ സുപ്രധാന വിധിയില്‍ ഫെഡറല്‍ കോടതി ജോക്കോവിച്ചിന്റെ വീസ റദ്ദാക്കിയ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നടപടി മരവിപ്പിക്കുകയും താരത്തെ 30 മിനിറ്റിനകം വിട്ടയയ്ക്കാനും ഉത്തരവിടുകയായുമായിരുന്നു.

എന്നാല്‍, ഓസ്‌ട്രേലിയയിലെ ഇമിഗ്രേഷന്‍ മന്ത്രിക്ക് രാജ്യത്തേക്കെത്തുന്ന ആരുടെ വീസ വേണമെങ്കിലും റദ്ദാക്കാന്‍ പ്രത്യേക അധികാരമുണ്ടെന്ന ഭരണഘടന ആനുകൂല്യം ഉപയോഗിച്ചാണ് ഇപ്പോള്‍ താരത്തിന്റെ വീസ വീണ്ടും റദ്ദാക്കിയത്.

Next Story

Popular Stories