Top

ഒരു ലിറ്റര്‍ പാല്‍, 500 ഗ്രാം തൈര്, 250 ഗ്രാം നെയ്യ്; 105-ാം വയസില്‍ 100 മീറ്റര്‍ ഓടിയ മുത്തശ്ശിയുടെ ഭക്ഷണക്രമം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; ദേശീയ റെക്കോര്‍ഡ് തിരുത്തിയ പ്രകടനത്തിന്റെ വീഡിയോയും വൈറല്‍

22 Jun 2022 10:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരു ലിറ്റര്‍ പാല്‍, 500 ഗ്രാം തൈര്, 250 ഗ്രാം നെയ്യ്; 105-ാം വയസില്‍ 100 മീറ്റര്‍ ഓടിയ മുത്തശ്ശിയുടെ ഭക്ഷണക്രമം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; ദേശീയ റെക്കോര്‍ഡ് തിരുത്തിയ പ്രകടനത്തിന്റെ വീഡിയോയും വൈറല്‍
X

ദേശീയ ഓപ്പണ്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സില്‍ 45.40 സെക്കന്റില്‍ നൂറ് മീറ്റര്‍ ഓടി ദേശീയ റെക്കോര്‍ഡിട്ട ഹരിയാനയില്‍ നിന്നുള്ള റാംഭായ് മുത്തശ്ശിയുടെ വീഡിയോ വൈറലായി. 105 വയസാണ് റാംഭായി മുത്തശ്ശിക്കുള്ളത്. 100 മീറ്ററില്‍ റാംഭായി ഒറ്റക്കാണ് മത്സരിച്ചത്. ട്രാക്കില്‍ ഒറ്റക്കായിരുന്നെങ്കിലും ഓട്ടം തുടങ്ങിയ ഉടനെ കാണികള്‍ മുത്തശ്ശിയെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഫിനിഷിങ്ങ് ലൈനിനടുത്ത് എത്താറായതോടെ മുത്തശ്ശി ഓട്ടം പതിയെയാക്കി.മത്സരശേഷം ഇത്രയും നാളും എവിടെയായിരുന്നുവെന്ന് ചോദിച്ചവരോട് 'ഓടാന്‍ ഞാന്‍ പണ്ടേ തയ്യാറായിരുന്നു എന്നാല്‍ അവസരം ഇപ്പോഴാണ് കിട്ടിയതെന്നായിരുന്നു' റാംഭായിയുടെ മറുപടി.

2017-ല്‍ വേള്‍ഡ് മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സില്‍ മന്‍കൗര്‍ സ്ഥാപിച്ച 74 സെക്കന്റിന്റെ റെക്കാര്‍ഡാണ് റാംഭായി തിരുത്തിക്കുറിച്ചത്. 101-ാം വയസിലായിരുന്നു മന്‍കൗറിന്റെ പ്രകടനം. 200 മീറ്ററിലും റാംഭായി മത്സരിച്ചു. 52.17 സെക്കന്റിലാണ് റാംഭായി 200 മീറ്റര്‍ ഫിനിഷ് ചെയ്തത്. 105-ാം വയസില്‍ 100 മീറ്റര്‍ ഓടിയതോടെ റാംഭായിയുടെ ഭക്ഷണക്രമവും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി. ദിവസവും രണ്ട് തവണയായി ഒരു ലിറ്റര്‍ പാല്‍ കുടിക്കും. പൂര്‍ണ വെജിറ്റേറിയനായ മുത്തശ്ശി 250 ഗ്രാം നെയ്യും 500 ഗ്രാം തൈരും ദിവസവും ഭക്ഷണത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. തിനകൊണ്ടുള്ള റൊട്ടി കഴിക്കുന്ന മുത്തശ്ശി ചോറ് കഴിക്കുന്നതു കുറവാണ്.

story highlights : 105-year-old rambai sets new 100m record

Next Story