Top

ഓസ്കാർ ചടങ്ങ് കാണാം; സ്റ്റാർ മൂവീസിലും സ്റ്റാർ വേൾഡിലും തത്സമയം

ഏപ്രിൽ 26 ന് രാവിലെ 5.30നാണ് ഓസ്കാർ പുരസ്‌കാര ചടങ്ങ് നടക്കുന്നത്. തത്സമയം സംപ്രേക്ഷണവും രാത്രി 8.30ന് പുന:സംപ്രേഷണം ചെയ്യും.

19 April 2021 9:19 AM GMT
ഫിൽമി റിപ്പോർട്ടർ

ഓസ്കാർ ചടങ്ങ് കാണാം; സ്റ്റാർ മൂവീസിലും സ്റ്റാർ വേൾഡിലും തത്സമയം
X

ലോകസിനിമ പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത. 93ാമത് ഓസ്കാർ പുരസ്‍കാര ചടങ്ങ് തത്സമയം ടിവിയിൽ സംപ്രേക്ഷണം ചെയ്യാൻ ഒരുങ്ങി സ്റ്റാർ നെറ്റവർക്ക്. സ്റ്റാർ മൂവീസിലൂടെയും സ്റ്റാർ വെൽഡിലൂടെയുമാണ് ഓസ്കാർ ചടങ്ങ് സംപ്രേക്ഷണം ചെയ്യുന്നത്. ഏപ്രിൽ 26 ന് രാവിലെ 5.30നാണ് ഓസ്കാർ പുരസ്‌കാര ചടങ്ങ് നടക്കുന്നത്. തത്സമയം സംപ്രേക്ഷണവും രാത്രി 8.30ന് പുന:സംപ്രേഷണം ചെയ്യും.

ഫെബ്രുവരി 28ന് തീരുമാനിക്കപ്പെട്ട ചടങ്ങ് കൊവിഡ് മൂലമാണ് വൈകിയത്. മാർച്ച് 15നാണ് ഓസ്കാർ നോമിനേഷൻ പട്ടിക പ്രഖ്യാപിക്കപ്പെട്ടത്. നടി പ്രിയങ്ക ചോപ്രയും ഭർത്താവും ഗായകനുമായ നിക്ക് ജോനാസും ചേർന്നാണ് പ്രഖ്യാപിച്ചത്.

ദി ഫാദര്‍, ജൂദാസ് ആന്റ് ബ്ലാക്ക് മെസീഹ, മാങ്ക്, നൊമാഡ് ലാന്റ്, പ്രോമിസിങ്ങ് യംഗ് വുമന്‍, സൗണ്ട് ഓഫ് മെറ്റല്‍ തുടങ്ങിയ സിനിമകളാണ് നാമനിര്‍ദ്ദേശ പട്ടികയിലുള്ളത്. മികച്ച സംവിധായകനല്ല പുരസ്കാരത്തിന്റെ നോമിയേഷൻ ലിസ്റ്റിലേക്ക് പ്രശസ്ത സംവിധായകൻ ഡേവിഡ് ഫിഞ്ചറും ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും വൈറ്റ് ടൈഗര്‍ നാമനിര്‍ദ്ദേശ മികച്ച അഡാപ്റ്റഡ് സ്ക്രീൻപ്ലേയുടെ പട്ടികയിൽ പട്ടികയില്‍ സ്ഥാനം നേടി.

Next Story

Popular Stories