‘ഒളിഞ്ഞുനോട്ടത്തിന്റെ ആശാന്മാരാ, ഇപ്പോ എന്തായി.. പുറമേയുള്ളു ഖദർ അകം മൊത്തം കാവിയാ’; ഒരു താത്വിക അവലോകനം ടീസർ

ജോജു ജോര്‍ജ്ജ്, നിരഞ്ജ് രാജു,അജു വര്‍ഗ്ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ‘ഒരു താത്വിക അവലോകനം’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ചിത്രം ഒരു മുഴുനീള ആക്ഷേപഹാസ്യം ആയിരിക്കും എന്ന് ഉറപ്പ് നൽകുന്നതാണ് ടീസർ. ജോജു ഉൾപ്പടെയുള്ളവർ ടീസർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

അജു വർഗീസും ഷമ്മി തിലകനും തമ്മിലുള്ള സംഭാഷണങ്ങളാണ് ടീസറിലുള്ളത്. 37 സെക്കന്റ് ദൈർഘ്യം വരുന്ന ടീസറിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള രസകരമായ സംഭാഷണങ്ങളാണ് ഉള്ളത്.

അഖില്‍ മാരാര്‍ തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു താത്വിക അവലോകനം’. സലിം കുമാര്‍, മേജര്‍ രവി, ശ്രീജിത്ത് രവി, ബാലാജി ശര്‍മ്മ, ജയകൃഷ്ണന്‍, മാമുക്കോയ, പ്രശാന്ത് അലക്‌സ്, സജി വെഞ്ഞാറമൂട്, ശൈലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

പൂര്‍ണ്ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രമാണ് ‘ഒരു താത്വിക അവലോകനം’. യോഹന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീവര്‍ഗ്ഗീസ് യോഹന്നാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന്‍ നിര്‍വ്വഹിക്കുന്നു.കൈതപ്രം,മുരുകന്‍ കാട്ടാകട എന്നിവരുടെ വരികള്‍ക്ക് ഒ കെ രവിശങ്കര്‍ സംഗീതം പകരുന്നു.

എഡിറ്റിങ്ങ് ലിജോ പോള്‍. പ്രൊജ്റ്റ് ഡിസൈന്‍ ബാദുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍എസ്സാ കെ എസ്തപ്പാന്‍,കലശ്യാം കാര്‍ത്തികേയന്‍, മേക്കപ്പ്ജിത്തു പയ്യന്നൂര്‍,വസ്ത്രാലങ്കാരംഅരവിന്ദന്‍, സ്റ്റില്‍സ്സേ തു,പരസ്യകലഅധിന്‍ ഒല്ലൂര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ബോസ്. വാര്‍ത്ത പ്രചരണംഎ എസ് ദിനേശ്.

Covid 19 updates

Latest News