‘പള്ളിതര്‍ക്കത്തില്‍ ഇടപെട്ടതില്‍ രാഷ്ട്രീയ ലക്ഷ്യം കാണും’, പ്രധാനമന്ത്രിയുടെ ചര്‍ച്ചയെക്കുറിച്ച് ഓര്‍ത്തഡോക്സ് സഭ
യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇരുവിഭാഗവുമായി ചര്‍ച്ച നടത്തിയതിനു പിന്നില്‍ രാഷട്രീയ കാരണങ്ങളുണ്ടാവാമെന്നും മലങ്കര ഓര്‍ത്തഡോക്സ് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹനോന്‍ മാര്‍ മിലിത്തിയോസ്. ഇന്ത്യയെ മൊത്തത്തില്‍ ബാധിക്കുന്ന ഒരുപാട് പ്രതിസന്ധികള്‍ ഉള്ളപ്പോള്‍ സഭകളുടെ ഈ ചെറിയ പ്രശ്നത്തില്‍ ഇടപെട്ടത് വെറുതയാണെന്ന് കുതുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞു. ‘കേന്ദ്രസര്‍ക്കാരിന്റെ മുന്നില്‍ ഒത്തിരി വിഷയങ്ങളുണ്ട്. ഇത് ( യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ തര്‍ക്കം) ഭാരതത്തെ മൊത്തം എടുക്കുമ്പോള്‍ അത്ര വലിയ ഒരു വിഷയമാണോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. മറ്റെന്തൊക്കെയോ താല്പര്യങ്ങള് ആ […]

യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇരുവിഭാഗവുമായി ചര്‍ച്ച നടത്തിയതിനു പിന്നില്‍ രാഷട്രീയ കാരണങ്ങളുണ്ടാവാമെന്നും മലങ്കര ഓര്‍ത്തഡോക്സ് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹനോന്‍ മാര്‍ മിലിത്തിയോസ്. ഇന്ത്യയെ മൊത്തത്തില്‍ ബാധിക്കുന്ന ഒരുപാട് പ്രതിസന്ധികള്‍ ഉള്ളപ്പോള്‍ സഭകളുടെ ഈ ചെറിയ പ്രശ്നത്തില്‍ ഇടപെട്ടത് വെറുതയാണെന്ന് കുതുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞു.
‘കേന്ദ്രസര്‍ക്കാരിന്റെ മുന്നില്‍ ഒത്തിരി വിഷയങ്ങളുണ്ട്. ഇത് ( യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ തര്‍ക്കം) ഭാരതത്തെ മൊത്തം എടുക്കുമ്പോള്‍ അത്ര വലിയ ഒരു വിഷയമാണോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. മറ്റെന്തൊക്കെയോ താല്പര്യങ്ങള് ആ വിഷയത്തില്‍ ഉണ്ടാവും,’ തൃശൂര്‍ ഭദ്രാസനാധിപന്‍ 24 ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.
‘കര്‍ഷകരുടെ വിഷയമുണ്ട്, പൗരത്വ ഭേദഗതിയുടെ വിഷയം ഇതുവരെ തീര്‍ന്നിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഇതു കൂടാതെ ഇതിനേക്കാള്‍ വലിയ ഒരു പ്രതിസന്ധിയാണ് കൊവിഡ് വകഭേദം വ്യാപിക്കാന്‍ ശ്രമിക്കുന്ന സമയം. ഈ കാലഘട്ടത്തില്‍ ഭാരതത്തിന്റെ മുഴുവന്‍ പ്രധാനമന്ത്രിയായിരിക്കുന്ന ഒരു വ്യക്തി ചെറിയ ഒരു വിഷയത്തിന് ഇത്രയും സമയം ചെലവഴിച്ചു എന്നതില്‍ തീര്‍ച്ചയായിട്ടും നേരത്തെ പറഞ്ഞ കാരണമായിരിക്കാം എന്നു തോന്നുന്നു,’
രാഷട്രീയ താല്‍പ്പര്യങ്ങളാണെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് അതെ എന്നും ഇദ്ദേഹം മറുപടി നല്കി.
ഓര്‍ത്തഡോക്സ് സഭ സംസ്ഥാന സര്‍ക്കാരിനോട് അകന്നു എന്നു പറയാന്‍ കഴിയില്ലെന്നും യൂഹനോന്‍ മാര്‍ മിലിത്തിയോസ് വ്യക്തമാക്കി. മലപ്പുറത്തെ കേരള പര്യടനത്തില്‍ ഓര്‍ത്തഡോക്സ് സഭയെ അപമാനിച്ചു എന്ന് കരുതുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞു.
ഏത് സര്‍ക്കാരും ജനത്താല് തെരഞ്ഞെടുക്കപ്പെടുന്നതാണ്. അങ്ങനെ ഏകപക്ഷിയമായിട്ടോ സമ്പൂര്ണമായിട്ടോ ഒരു അവിശ്വാസം ഓര്‍ത്തഡോക്സ് സഭയ്ക്കില്ല. സാഹചര്യത്തിനനുസരിച്ച് സര്‍ക്കാരുമായിട്ടുള്ള ബന്ധം തുടരണമെന്നാണ് സഭാനേതൃത്വം ചര്‍ച്ച ചെയ്ത് തീരുമാനിച്ചതെന്ന് തൃശൂര്‍ ഭദ്രാസനാധിപന്‍ പറഞ്ഞു.
കേരള പര്യടനത്തില്‍ മുഖ്യമന്ത്രിയോട് ചോദിച്ച ചോദ്യത്തിന് ലഭിച്ച മറുപടി വേദനിപ്പിച്ചെന്ന മലബാര്‍ ഭദ്രാസനം സെക്രട്ടറി ഫാ. തോമസ് കുര്യന് താഴയിലിന്റെ പരാമര്‍ശത്തിലും ഇദ്ദഹം നയം വ്യക്തമാക്കി.
‘വ്യക്തിപരമായ പ്രതികരണമാണ് അച്ഛന്റെ ഭാഗത്ത് നിന്നുണ്ടായത്. അത് ഓര്‍ത്തഡോക്സ് സഭയുടെ പ്രതികരണം എന്ന തരത്തില്‍ അതിനെ കാണാന്‍ ശ്രമിക്കാത്തതാണ് നല്ലത്,’
മുഖ്യമന്ത്രിയോട് ചോദിച്ച ചോദ്യം ഒഴിവാക്കാമെന്ന് തോന്നിയെന്നാണ് യൂഹനോന്‍ മാര്‍ മിലിത്തിയോസ് പറയുന്നത്.
‘പത്രവാര്‍ത്ത മാത്രം ശ്രദ്ധിച്ചു കൊണ്ട് പ്രതികരണം നടത്തിയാല്‍ നമുക്ക് ചില്ലറ അബദ്ധങ്ങളുണ്ടാവും. അങ്ങനെ ഒരു പശ്ചാത്തലം അച്ഛന്റെ ആ ചോദ്യത്തിലുണ്ടായിരുന്നു എന്നാണ് അച്ഛനുമായി സംസാരിച്ചതില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നത്. മാത്രമല്ല എല്ലാ മതവിഭാഗങ്ങളും ഉള്ള ഒരു സന്ദര്‍ഭത്തില്‍ ആ ചോദ്യം ഒഴിവാക്കാമായിരുന്നു എന്നാണ് എന്റെ വിലയിരുത്തല്‍,’ യൂഹനോന്‍ മാര്‍ മിലിത്തിയോസ്.
മലപ്പുറത്ത് കേരള പര്യടന വേദിയില്‍ യാക്കോബായ, ഓര്‍ത്തഡോക്സ് സഭ തര്‍ക്കം, സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം എന്നീ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു മലങ്കര ഓര്‍ത്തഡോക്സ് സഭ മലബാര്‍ ഭദ്രാസനം സെക്രട്ടറി ഫാ. തോമസ് കുര്യന് താഴയില്‍ മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത്. എന്നാല്‍ ഈ വിഷയങ്ങള്‍ ഇവിടെപ്പറയേണ്ടതല്ലെന്നായിരുന്നു മുഖ്യമന്ത്രി മറുപടി പറഞ്ഞത്. പള്ളി തര്‍ക്കത്തില്‍ ചെയ്യാവുന്ന എല്ലാം സര്‍ക്കാര്‍ ചെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ മറുപടി വേദനിപ്പിച്ചെന്നായിരുന്നു ഫാദര്‍ പിന്നീട് പറഞ്ഞത്.
- TAGS:
- Orthodox Church