Top

‘ആരാധനാസ്വാതന്ത്ര്യത്തിന് നിയമനിര്‍മ്മാണം നടത്തണം’; സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹവുമായി യാക്കോബായ വിഭാഗം

പള്ളികള്‍ പിടിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഓര്‍ത്തഡോക്‌സ് വിഭാഗത്തെ സര്‍ക്കാര്‍ ഇടപെട്ട് പിന്തിരിപ്പിക്കണമെന്ന് സെക്രട്ടറിയേറ്റിനുമുന്നില്‍ പ്രതിഷേധിക്കുന്ന വിശ്വാസികള്‍ ആവശ്യപ്പെട്ടു.

1 Jan 2021 5:55 AM GMT

‘ആരാധനാസ്വാതന്ത്ര്യത്തിന് നിയമനിര്‍മ്മാണം നടത്തണം’; സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹവുമായി യാക്കോബായ വിഭാഗം
X

ഓര്‍ത്തഡോക്‌സ്- യാക്കോബായ പള്ളിത്തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ച് യോക്കോബായ. വിഭാഗം. തങ്ങള്‍ക്ക് നീതി വേണമെന്നും ആരാധനാസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന വിധത്തില്‍ നിയമനിര്‍മ്മാണം നടത്തണമെന്നും ആവശ്യമുന്നിയിച്ചുകൊണ്ടാണ് സത്യാഗ്രഹം. സത്യാഗ്രഹം ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രോപൊലീത്ത ഉദ്ഘാടനം ചെയ്തു.

പള്ളികള്‍ പിടിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഓര്‍ത്തഡോക്‌സ് വിഭാഗത്തെ സര്‍ക്കാര്‍ ഇടപെട്ട് പിന്തിരിപ്പിക്കണമെന്ന് സെക്രട്ടറിയേറ്റിനുമുന്നില്‍ പ്രതിഷേധിക്കുന്ന വിശ്വാസികള്‍ ആവശ്യപ്പെട്ടു. ഓര്‍ത്തഡോക്‌സ് വിഭാഗം സുവിശേഷം കാറ്റില്‍പ്പറത്തുകയാണെന്നും ഇവര്‍ ആക്ഷേപിച്ചു.

നിയമങ്ങളേക്കാള്‍ വലുത് നീതിയാണ്. നിയമങ്ങള്‍ക്കപ്പുറം നീതിയ്ക്കുവേണ്ടി പ്രവര്‍ത്തിക്കണം. സര്‍ക്കാര്‍ സാഹചര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കണം. കോടതിവിധിയിലൂടെ മാത്രം ശാശ്വതപരിഹാരം സാധ്യമാകില്ല. മറ്റൊരു നിവൃത്തിയും ഇല്ല എന്നൊരു ഘട്ടത്തിലത്തെിയപ്പോഴാണ് സത്യാഗ്രഹത്തെക്കുറിച്ച് ആലോചിച്ചതെന്നും പ്രതിഷേധിക്കുന്ന വിശ്വാസികള്‍ പറഞ്ഞു.

Next Story