Top

സഭാതര്‍ക്കം: ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറിയ പള്ളികളില്‍ പ്രവേശിക്കുമെന്ന് യാക്കോബായ വിഭാഗം; ബിഷപ്പുമാരെ പ്രവേശിപ്പിക്കില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ

എന്നാല്‍ വിശ്വസികള്‍ക്ക് ആരാധനയ്ക്കായി പള്ളികളില്‍ എത്താമെങ്കിലും യാക്കോബായ സഭാവൈദികരേയും ബിഷപ്പുമാരേയും പള്ളികളില്‍ പ്രവേശിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഓര്‍ത്തഡോക്‌സ് സഭ.

12 Dec 2020 9:22 PM GMT

സഭാതര്‍ക്കം: ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറിയ പള്ളികളില്‍ പ്രവേശിക്കുമെന്ന് യാക്കോബായ വിഭാഗം; ബിഷപ്പുമാരെ പ്രവേശിപ്പിക്കില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ
X

സുപ്രീംകോടതി ഉത്തരവ് പ്രകാരം ഓര്‍ത്തഡോക്സ് സഭക്ക് കൈമാറിയ 52 പള്ളികളിലേക്ക് യാക്കോബായ സഭ വിശ്വാസികള്‍ ഇന്ന് തിരികെ പ്രവേശിക്കും. പള്ളിയുടെ നിയന്ത്രണം ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറിയാലും ഇവിടെ നിന്ന് യാക്കോബായ സഭ വിശ്വാസികളെ പുറത്താക്കരുതെന്ന് വിധിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന നിലപാടിലാണ് യാക്കോബായ സഭ. ഓര്‍ത്തഡോക്‌സ് സഭയുമായുള്ള എല്ലാ കൂദാശ ബന്ധങ്ങളും യാക്കോബായ സുറിയാനി സഭ നേരത്തെ ഉപേക്ഷിച്ചിരുന്നു. പള്ളികള്‍ പിടിച്ചെടുക്കുക, വിശ്വസികളെ പുറത്താക്കുക, ശവസംസ്‌കാരം തടയുക തുടങ്ങിയ നടപടികളില്‍ പ്രതിഷേധിച്ചായിരുന്നു യാക്കോബായ സഭയുടെ തീരുമാനം.

എന്നാല്‍ വിശ്വസികള്‍ക്ക് ആരാധനയ്ക്കായി പള്ളികളില്‍ എത്താമെങ്കിലും യാക്കോബായ സഭാവൈദികരേയും ബിഷപ്പുമാരേയും പള്ളികളില്‍ പ്രവേശിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഓര്‍ത്തഡോക്‌സ് സഭ.സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കോതമംഗലത്ത് അടക്കം ഓര്‍ത്തഡോക്സ് സഭ വിശ്വാസികള്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.

വിധി നടപ്പാക്കാത്തതിന് എതിരെ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നടക്കം സര്‍ക്കാരിനും വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. വിധി നടപ്പാക്കുന്നതിനായി സര്‍ക്കാര്‍ ഇടപെട്ട് അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും ഓര്‍ത്തഡോക്സ് സഭ പിന്‍മാറുകയായിരുന്നു.ഓര്‍ത്തഡോക്‌സ് സഭ സമാധാന ചര്‍ച്ചകളില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ യാക്കോബായ സഭ പള്ളികളിലും ഭദ്രാസന കേന്ദ്രങ്ങളിലും സൂചന സമരം ഉള്‍പ്പടെ നടത്തിയിരുന്നു.

Next Story

Popular Stories