
ഓര്‍ത്തഡോക്സ് സഭ സമാധാന ചര്‍ച്ചകളില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ യാക്കോബായ സഭ ഇന്ന് സൂചന സത്യഗ്രഹം നടത്തും. പള്ളികളിലും ഭദ്രാസന കേന്ദ്രങ്ങളിലുമാണ് സമരം നടത്തുന്നത്. സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന സമരത്തിന് മുന്നോടിയായാണ് ഈ സൂചന സമരം ഇന്ന് യാക്കോബായ സഭ നടത്തുന്നത്.
കോടതിയുടെ ഉത്തരവിനെ മുന്‍നിര്‍ത്തി പള്ളികള്‍ ബലമായി ഏറ്റെടുക്കുന്നതിന് ഉദ്യേഗസ്ഥര്‍ ഓര്‍ത്തഡോക്സ് സഭയെ പിന്തുണയ്ക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും യാക്കോബായ സഭ സമരത്തിലേക്ക് നീങ്ങിയിരിക്കുന്നത്.
സര്‍ക്കാര്‍ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നതിനാല്‍ യാക്കോബായ സഭ സമര പപരിപാടികളില്‍ നിന്നും താല്‍ക്കാലികമായി വിട്ട് നില്‍ക്കുകയായിരുന്നു. എന്നാല്‍ ഓര്‍ത്തഡോക്സ് സഭ സമാധാന ചര്‍ച്ചകളില്‍ നിന്ന് മാറിനനില്ക്കുന്നത് ചൂണ്ടിക്കാട്ടി യാക്കോബായ സഭ വീണ്ടും പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.
വെള്ളിയാഴ്ച്ച മുതല്‍ സെക്രട്ടറിറ്റിന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരത്തിലേക്ക് നീങ്ങുമെന്നാണ് യാക്കോബായ സഭ വ്യക്തമാക്കിയിരിക്കുന്നത്.
- TAGS:
- Jacobite
- Orthodox Church