Top

‘മുഖ്യമന്ത്രി യാക്കാബോയ വിഭാഗത്തിന്റെ വക്താവ്’; പരാമര്‍ശങ്ങള്‍ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയെന്ന് ഓര്‍ത്തഡോക്‌സ് സഭ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ. മലങ്കര സഭാ തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പുകള്‍ക്ക് തങ്ങള്‍ വഴങ്ങുന്നില്ല മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമാണെന്ന് ഓര്‍ത്തഡോക്‌സ് സഭാ വക്താവ് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് പ്രതികരിച്ചു. സഭയെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രിയുടെ നടപടി നിര്‍ഭാഗ്യകരമാണ്. പ്രശ്‌നപരിഹാരത്തിനായി പലവട്ടം സഭ ചര്‍ച്ചകളില്‍ പങ്കാളികളായി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകളിലെല്ലാം സഭ സഹകരിച്ചു. ചര്‍ച്ചയ്ക്ക് തയ്യാറായി എന്ന ഈ വസ്തുതയുടെ നേരെ കണ്ണടച്ചത് നിര്‍ഭാഗ്യകരമാണ്. വിധി അംഗീകരിക്കുക അല്ലാതെ മറ്റ് […]

29 Dec 2020 7:27 AM GMT

‘മുഖ്യമന്ത്രി യാക്കാബോയ വിഭാഗത്തിന്റെ വക്താവ്’; പരാമര്‍ശങ്ങള്‍ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയെന്ന് ഓര്‍ത്തഡോക്‌സ് സഭ
X

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ. മലങ്കര സഭാ തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പുകള്‍ക്ക് തങ്ങള്‍ വഴങ്ങുന്നില്ല മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമാണെന്ന് ഓര്‍ത്തഡോക്‌സ് സഭാ വക്താവ് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് പ്രതികരിച്ചു. സഭയെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രിയുടെ നടപടി നിര്‍ഭാഗ്യകരമാണ്. പ്രശ്‌നപരിഹാരത്തിനായി പലവട്ടം സഭ ചര്‍ച്ചകളില്‍ പങ്കാളികളായി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകളിലെല്ലാം സഭ സഹകരിച്ചു. ചര്‍ച്ചയ്ക്ക് തയ്യാറായി എന്ന ഈ വസ്തുതയുടെ നേരെ കണ്ണടച്ചത് നിര്‍ഭാഗ്യകരമാണ്. വിധി അംഗീകരിക്കുക അല്ലാതെ മറ്റ് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കേണ്ടതില്ല എന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്നും ഓര്‍ത്തഡോക്‌സ് സഭ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ പരാമര്‍ശം നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. കോടതിവിധി നടപ്പാക്കാന്‍ ഉത്തരവാദിത്വമുള്ള മുഖ്യമന്ത്രി ഒരു വിഭാഗത്തിന്റെ വക്താവാകുന്നത് ഖേദകരം. മുഖ്യമന്ത്രി പദവിക്കു നിരക്കാത്ത പക്ഷപാതിത്വം കാണിക്കുന്നു. സഭാ തര്‍ക്കം നിലനിര്‍ത്തി ലാഭം കൊയ്യാനുള്ള ശ്രമം ഒറ്റക്കെട്ടായി ചെറുക്കും.

ഓര്‍ത്തഡോക്‌സ് സഭ

ഇടവകകളിലെ അംഗസംഖ്യയേക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്താതെ, തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതില്‍ ഒരു വിഭാഗം നല്‍കുന്ന കണക്കുകള്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നതും നിര്‍ഭാഗ്യകരമാണ്. ഏതാനും വര്‍ഷങ്ങളായി പാത്രിയര്‍ക്കീസ് വിഭാഗം ബലമായി പിടിച്ചുവെച്ച് ഭരണം നടത്തുന്ന പള്ളികളില്‍ ഗത്യന്തരമില്ലാതെ മാസവരി കൊടുക്കുന്നവരെല്ലാം യഥാര്‍ത്ഥമായി ആ കൂട്ടത്തില്‍ പെടുന്നവരാണ് എന്ന് ചിന്തിക്കുന്നത് ധാര്‍മ്മികതയ്ക്ക് ഒട്ടും നിരക്കുന്നതല്ല. വിശ്വാസികളുടെ ഭൂരിപക്ഷം നോക്കി കോടതിവിധികള്‍ നടപ്പാക്കുന്ന ശൈലി സഭാ തര്‍ക്കത്തിന് മാത്രം ബാധകമായിട്ടുള്ളതാണോ?

സുപ്രീം കോടതി വിധി നടപ്പാക്കുവാന്‍ ഭരണഘടനപരമായ ചുമതലയുള്ള മുഖ്യമന്ത്രി ഒരു വിഭാഗത്തിന്റെ വക്താവായി സംസാരിക്കുന്നത് ഖേദകരമാണ്. അദ്ദേഹത്തിന്റെ പദവിക്ക് നിരക്കാത്ത പക്ഷപാതമാണ് കാണിച്ചിരിക്കുന്നത്. ഒരു സഭയുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇതരസഭകള്‍ ഇടപെടുന്ന ശൈലി ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. ബഹു. കേരള മുഖ്യമന്ത്രി അതിനും വഴിയൊരുക്കികൊടുത്തിരിക്കുന്നു. സഭാ തര്‍ക്കം നിലനിര്‍ത്തി ലാഭം കൊയ്യാനുള്ള ശ്രമങ്ങള്‍ ഒറ്റക്കെട്ടായി ചെറുക്കും. മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയായി മാത്രമേ കാണാനാകൂ എന്നതാണ് സഭയുടെ നിലപാടെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം പത്രക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

Next Story