
ഓര്‍ത്തഡോക്സ് സഭയുമായുള്ള എല്ലാ കൂദാശ ബന്ധങ്ങളും ഉപേക്ഷിച്ച് യാക്കോബായ സുറിയാനി സഭ. പള്ളികള്‍ പിടിച്ചെടുക്കുക, വിശ്വസികളെ പുറത്താക്കുക, ശവസംസ്കാരം തടയുക തുടങ്ങിയ നടപടികളില്‍ പ്രതിഷേധിച്ചാണ് തീരുമാനം. സുന്നഹദോസിന്റെ തീരുമാനത്തിന് ആകമാന സുറിയാനി സഭാ പരമാധ്യക്ഷന്‍ മോര് ഇഗ്നാത്തിയോസ് അപ്രേം ദ്വീതീയന്‍ പാത്രിയാര്‍ക്കീസ് ബാവയാണ് അനുമതി നല്‍കിയത്.
സുന്നഹദോസ് തീരുമാനപ്രകാരം വിവാഹം, മാമോദീസ, ശവസംസ്കാരം എന്നീ ചടങ്ങുകള്‍ക്ക് തീരുമാനം ബാധകമാകും.
യാക്കോബായ വിശ്വാസികളുടെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഓര്‍ത്തഡോക്സ് വൈദീകര്‍ക്ക് അവകാശമുണ്ടാവുകയില്ല.
നിലവില്‍ കുടുംബ ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ ഇരുവിഭാഗങ്ങളിലെയും വൈദികര്‍, ദേവാലയച്ചടങ്ങുകളിലും മറ്റ് ശുശ്രൂഷകളിലും അംശവസ്ത്രങ്ങളും കറുത്തവേഷങ്ങളും ധരിച്ച് പരസ്പരം പങ്കെടുക്കാറുണ്ടായിരുന്നു. ഇതിനെയാണ് ശ്രേഷ്ഠ കത്തോലിക്കാ ബാവ വിലക്കിയിരിക്കുന്നത്.
മാമോദീസ ചടങ്ങുകള്‍ യാക്കോബായ പള്ളികളില്‍ തന്നെ ന
ടത്തണം. കുട്ടിയുടെ തലതൊടുന്നത് യാക്കോബാ യ സഭാംഗമായിരിക്കുകയും വേണം. ഓര്‍ത്തഡോക്സ് പള്ളിയില്‍ മാമോദീസ നടത്തേണ്ടി വന്നാല്‍ കുട്ടിയെ യാക്കോബായ പള്ളിയില്‍ കൊണ്ട് വന്ന് അ ഭിഷേകം നടത്തി കുര്‍ബാന നല്കി രജിസ്റ്ററില്‍ പേര് ചേര്‍ക്കണം.
വിവാഹത്തിനുള്ള ‘കുറി’ ഓര്‍ത്തഡോക്സ് പള്ളികളില്‍ നിന്ന് സ്വീകരിക്കില്ല. യാക്കോബായ സഭയില്‍ നിന്നും ആരെങ്കിലും ഇങ്ങോട്ട് വന്നാല്‍ അവരെ മുറാന്‍ അഭിഷേകം നടത്തി കുമ്പസാരിപ്പിച്ച് കുര്‍ബാന സ്വീകരിപ്പിച്ച ശേഷമാകും സഭയിലേക്ക് ചേര്‍ക്കുക.
- TAGS:
- Jacobite
- Orthodox Church