Top

‘ഇടതുകൈ കൊണ്ട് ഫൈനും വലതുകൈകൊണ്ട് കിറ്റും’; അടിയന്തര പ്രമേയവുമായി പ്രതിപക്ഷം

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായുള്ള ലോക്ക്ഡൗണ്‍ ജനജീവിതത്തെ ദുസഹമാക്കിയ സാഹചര്യത്തെ സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന ആവശ്യമുയര്‍ത്തി പ്രതിപക്ഷം. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം ജീവിക്കാന്‍ മാര്‍ഗമില്ലാതെ നിരവധി പേരാണ് ആത്മഹത്യ ചെയ്തതെന്ന് പ്രതിപക്ഷം സഭയില്‍ ചൂണ്ടിക്കാട്ടി. ലോക്ക്ഡൗണ്‍ അടച്ചിലുകള്‍ അശാസ്ത്രീയമാണെന്നും കുഞ്ഞാലിക്കുട്ടി സഭയില്‍ വ്യക്തമാക്കി. കേരളം ദരിദ്രമായിക്കഴിഞ്ഞു. നിരന്തരം ആത്മഹത്യകളുടെ വാർത്തകളാണ് പുറത്തുവരുന്നത്. സർക്കാരിന്‍റെ നയം ശരിയല്ല. ഒരു കാലത്ത് ഇന്ത്യയ്ക്ക് മാതൃകയായിരുന്ന കേരളം ഇന്ന് പൊളിഞ്ഞു […]

27 July 2021 1:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഇടതുകൈ കൊണ്ട് ഫൈനും വലതുകൈകൊണ്ട് കിറ്റും’; അടിയന്തര പ്രമേയവുമായി പ്രതിപക്ഷം
X

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായുള്ള ലോക്ക്ഡൗണ്‍ ജനജീവിതത്തെ ദുസഹമാക്കിയ സാഹചര്യത്തെ സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന ആവശ്യമുയര്‍ത്തി പ്രതിപക്ഷം. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം ജീവിക്കാന്‍ മാര്‍ഗമില്ലാതെ നിരവധി പേരാണ് ആത്മഹത്യ ചെയ്തതെന്ന് പ്രതിപക്ഷം സഭയില്‍ ചൂണ്ടിക്കാട്ടി. ലോക്ക്ഡൗണ്‍ അടച്ചിലുകള്‍ അശാസ്ത്രീയമാണെന്നും കുഞ്ഞാലിക്കുട്ടി സഭയില്‍ വ്യക്തമാക്കി.

കേരളം ദരിദ്രമായിക്കഴിഞ്ഞു. നിരന്തരം ആത്മഹത്യകളുടെ വാർത്തകളാണ് പുറത്തുവരുന്നത്. സർക്കാരിന്‍റെ നയം ശരിയല്ല. ഒരു കാലത്ത് ഇന്ത്യയ്ക്ക് മാതൃകയായിരുന്ന കേരളം ഇന്ന് പൊളിഞ്ഞു കൊണ്ടിരിക്കുകയാണെന്നും അടിയന്തരപ്രമേയം അവതരിപ്പിച്ച് പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ പറഞ്ഞു.

ഇടതുകൈകൊണ്ട് ഫൈനും വലതുകൈകൊണ്ട് കിറ്റും നല്‍കിയാല്‍ സമ്പദ് വ്യവസ്ഥ എങ്ങനെ പിടിച്ചുനില്‍ക്കും. ഒരുനേരത്തെ അന്നത്തിനായി അധ്വാനിക്കുന്ന പാവപ്പെട്ടവന്റെ കെെയ്യില്‍ നിന്ന് പരമാവധി ഫെെന്‍ ഈടാക്കാനാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിർദേശം. ഇടതുകെെകൊണ്ട് അങ്ങനെ പിടിച്ചുവാങ്ങിയിട്ട് വലതുകെെകൊണ്ട് കൊട്ടിഘോഷിച്ച് കിറ്റുകൊടുക്കുന്നു.

അതേസമയം, ഇനിയും കിറ്റ് കൊടുക്കുമെന്നും കിറ്റ് പാതകമല്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. കൊവിഡ് മൂലം ജനങ്ങള്‍ക്കു തൊഴില്‍ നഷ്ടവും വരുമാനനഷ്ടവും ഉണ്ടായെന്ന് അറിയിച്ച ധനമന്ത്രി കൊവിഡ് പാക്കേജില്‍ 23,000 കോടി രൂപ ചെലവഴിച്ചെന്നും സഭയെ അറിയിച്ചു. പ്രതിപക്ഷം കിറ്റിനെ എതിര്‍ക്കുന്നത് ദൗര്‍ഭാഗ്യകരമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രതികരണം.

Also Read: ‘രമ്യയും ബലറാമും കാണിച്ചത് തെമ്മാടിത്തരം, ഇത്തരം ബോർഡുകൾ അതിനേക്കാൾ വലിയ തെമ്മാടിത്തരം’; ഇടതുപക്ഷ വിരുദ്ധമെന്ന് ഹരീഷ് പേരടി

Popular

    Next Story