‘നേരത്തെ ചെയ്യേണ്ടതായിരുന്നു’; ജോസഫൈന്റെ രാജി സ്വാഗതം ചെയ്ത് പ്രതിപക്ഷം
തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്റെ രാജി സ്വാഗതം ചെയ്ത പ്രതിപക്ഷം. നേരത്തെ പുറത്താക്കുകയാണ് വേണ്ടതെന്ന് അഭിപ്രായമാണ് പ്രതിപക്ഷം ഉന്നയിച്ചത്. സിപിഐഎമ്മിന്റേത് ഉചിതമായ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ന്യായീകരണം നടത്തി രക്ഷപെടാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് രാജിയെന്നും വിഡി സതീഷന്‍ കുറ്റപ്പെടുത്തി. ജോസഫൈനെ എന്നേ പുറത്താക്കേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. അധികാരത്തിന്റെ ഹൂങ്ക് കൊണ്ടാണ് ഇത്തരം പ്രസ്താവനകളെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വൈകിവന്ന വിവേകമെന്നായിരുന്നു മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ […]
25 Jun 2021 6:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്റെ രാജി സ്വാഗതം ചെയ്ത പ്രതിപക്ഷം. നേരത്തെ പുറത്താക്കുകയാണ് വേണ്ടതെന്ന് അഭിപ്രായമാണ് പ്രതിപക്ഷം ഉന്നയിച്ചത്. സിപിഐഎമ്മിന്റേത് ഉചിതമായ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ന്യായീകരണം നടത്തി രക്ഷപെടാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് രാജിയെന്നും വിഡി സതീഷന്‍ കുറ്റപ്പെടുത്തി.
ജോസഫൈനെ എന്നേ പുറത്താക്കേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. അധികാരത്തിന്റെ ഹൂങ്ക് കൊണ്ടാണ് ഇത്തരം പ്രസ്താവനകളെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വൈകിവന്ന വിവേകമെന്നായിരുന്നു മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ പറഞ്ഞത്. ജോസഫൈനെ പാര്‍ട്ടി നേരത്തെ തന്നെ നിയന്ത്രിക്കേണ്ടതായിരുന്നെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലും ചൂണ്ടിക്കാണിച്ചു.
വനിതാ കമ്മീഷന്‍ അധ്യക്ഷയെ നിശ്ചയിക്കുന്നതില്‍ സ്വതന്ത്രമായ പ്രവര്‍ത്തനം ഉണ്ടാകണമെന്ന് കെകെ രമ എംഎല്‍എ പ്രതികരിച്ചു. രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെ ഉണ്ടായ രാജി പ്രതിപക്ഷത്തിന് കാത്തിരുന്ന് കിട്ടിയ ആയുധമായി പരിണമിക്കുകയാണ്. ജോസഫൈന്റെ മുന്‍കാല നിലപാടുകള്‍ ഊന്നിപ്പറഞ്ഞ യുഡിഎഫ് നേതാക്കള്‍ മറ്റ് വഴിയില്ലാതെയാണ് രാജിയെന്ന് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, രാജിക്ക് മുന്‍പ് ജോസഫൈന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ ഡിവൈഎഫ്ഐ വെട്ടിലായി. എഐഎസ്എഫ് നിലപാട് തള്ളിയായിരുന്നു എഎ റഹീമിന്റെ പിന്തുണ. പിന്നാലെ ഡിവൈഎഫ്ഐയെ വിമര്‍ശിച്ച് എഐഎസ്എഫ് രംഗത്തെത്തി.. അധികാരത്തിലിരിക്കുന്നെന്ന് കരുതി തെറ്റുകളോട് മൗനം പാലിക്കാന്‍ തയ്യാറല്ലെന്നും ശരിയായ അഭിപ്രായം തുറന്ന് പറയുന്നവരെ എതിര്‍ക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയത്തിന് ചേര്‍ന്നതല്ലെന്നും എഐഎസ്എഫ് പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു