പിടിവിടാതെ പ്രതിപക്ഷം; നിയമസഭാ കയ്യാങ്കളി കേസില്‍ അടിയന്തര പ്രമേയം
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ സർക്കാർ ഹർജി തള്ളിയ സുപ്രീംകോടതി വിധിയും മന്ത്രി വി ശിവന്‍കുട്ടിയുടെ രാജിയും ഉയർത്തി പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. സർക്കാരിനേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ നിയമസഭയ്ക്ക് അകത്തും പുറത്തുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ രാജി ആവശ്യം ശക്തമാക്കുന്നതിതിന്റെ ഭാഗമായാണ് പ്രതിപക്ഷത്തിന്റെ അടിയന്ത്ര പ്രമേയം. രാജിയില്ലാതെ പിന്നോട്ടില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. വരും ദിവസങ്ങളില്‍ സഭയ്ക്ക് പുറത്തും രാജി ആവശ്യമുയർത്തി കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ ശിവന്‍കുട്ടി മന്ത്രിസ്ഥാനം രാജി രാജിവയ്ക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് […]
28 July 2021 9:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ സർക്കാർ ഹർജി തള്ളിയ സുപ്രീംകോടതി വിധിയും മന്ത്രി വി ശിവന്‍കുട്ടിയുടെ രാജിയും ഉയർത്തി പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം.
സർക്കാരിനേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ നിയമസഭയ്ക്ക് അകത്തും പുറത്തുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ രാജി ആവശ്യം ശക്തമാക്കുന്നതിതിന്റെ ഭാഗമായാണ് പ്രതിപക്ഷത്തിന്റെ അടിയന്ത്ര പ്രമേയം.
രാജിയില്ലാതെ പിന്നോട്ടില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. വരും ദിവസങ്ങളില്‍ സഭയ്ക്ക് പുറത്തും രാജി ആവശ്യമുയർത്തി കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചേക്കുമെന്നാണ് സൂചന.
എന്നാല്‍ ശിവന്‍കുട്ടി മന്ത്രിസ്ഥാനം രാജി രാജിവയ്ക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് സിപിഐഎം വ്യക്തമാക്കിയിരിക്കുന്നത്. സുപ്രിം കോടതി വിധി തിരിച്ചടി അല്ലെന്നും നിലവില്‍ മന്ത്രിക്കെതിരായ നടപടികളുണ്ടായിട്ടില്ലെന്നുമായിരുന്നു എ വിജയരാഘവന്റെ പ്രതികരണം.