Top

‘പശുവിനെ കുറിച്ച് ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി അതിനെ കെട്ടിയ തെങ്ങിനെ കുറിച്ച് പറയുന്നു’; കൊടകരയില്‍ പ്രതിപക്ഷത്തിന്റെ പരിഹാസം

കൊടകര കുഴല്‍പ്പണക്കേസില്‍ നിയമസഭയില്‍ പ്രതിപക്ഷ ഭരണ പക്ഷ വാക്‌പോര്. ബിജെപി നേതാക്കള്‍ ആരോപണ വിധേയരായ കൊടകര കുഴല്‍പണക്കേസ് ഒതുക്കി തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെന്ന് ആരോപിച്ച് അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിലായിരുന്നു വാക്‌പോര്. അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി പ്രതിപക്ഷത്തെ പരിഹസിക്കുകയാണ് ചെയ്തത്. ഒത്തുകളിച്ച് ശീലിച്ചതിന്റെ ഭാഗമായാണ് പ്രതിപക്ഷത്തിന്റെ ഒത്തുകളി ആരോപണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം . കൊടകര കുഴല്‍പ്പണം ബിജെപിയുടേതെന്ന് കുറ്റപത്രം ഉദ്ധരിച്ച് വ്യക്തമാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി […]

26 July 2021 1:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘പശുവിനെ കുറിച്ച് ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി അതിനെ കെട്ടിയ തെങ്ങിനെ കുറിച്ച് പറയുന്നു’; കൊടകരയില്‍ പ്രതിപക്ഷത്തിന്റെ പരിഹാസം
X

കൊടകര കുഴല്‍പ്പണക്കേസില്‍ നിയമസഭയില്‍ പ്രതിപക്ഷ ഭരണ പക്ഷ വാക്‌പോര്. ബിജെപി നേതാക്കള്‍ ആരോപണ വിധേയരായ കൊടകര കുഴല്‍പണക്കേസ് ഒതുക്കി തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെന്ന് ആരോപിച്ച് അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിലായിരുന്നു വാക്‌പോര്. അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി പ്രതിപക്ഷത്തെ പരിഹസിക്കുകയാണ് ചെയ്തത്.

ഒത്തുകളിച്ച് ശീലിച്ചതിന്റെ ഭാഗമായാണ് പ്രതിപക്ഷത്തിന്റെ ഒത്തുകളി ആരോപണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം . കൊടകര കുഴല്‍പ്പണം ബിജെപിയുടേതെന്ന് കുറ്റപത്രം ഉദ്ധരിച്ച് വ്യക്തമാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി ബിജെപി വോട്ടടക്കം തെരഞ്ഞെടുപ്പില്‍ വാങ്ങിയിട്ടും പ്രതിപക്ഷം വലിയ തോല്‍വി ഏറ്റുവാങ്ങി. ബിജെപി വോട്ട് വാങ്ങി രക്ഷപെടാമെന്ന് കരുതി, എന്നാല്‍ അതിലും രക്ഷ ഇല്ലാതെ വന്നപ്പോള്‍ മനപ്രയാസം സ്വാഭാവികമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തുകയും ചെയ്തു.

എന്നാല്‍, പശുവിനെ കുറിച്ച് ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി അതിനെ കെട്ടിയ തെങ്ങിനെ കുറിച്ച് പറയുകയാണ് എന്നായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന് നല്‍കിയ മറുപടി. പ്രതികളെ സാക്ഷികളാക്കി മാറ്റിയതില്‍ സിപിഐഎം ബിജെപി ധാരണ പ്രകാരമണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. അന്വേഷണം ഒത്തുതീര്‍പ്പാക്കി, പൊലീസ് അന്വേഷിക്കണ്ട എന്ന് പ്രതിപക്ഷം പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി പറഞ്ഞത് വസ്തുതാവിരുദ്ധമാണ്. സിബിഐ, ഇഡി അന്വേഷണത്തെക്കുറിച്ച് പ്രതിപക്ഷത്തിന് പറയാന്‍ പാടില്ല എന്നാണ് നിലപാട്. പക്ഷേ സര്‍ക്കാറിന് ആവാം. പ്രതികള്‍ സാക്ഷികളായി മാറിയ പിണറായി ഇന്ദ്രജാലമാണ് കേരളത്തില്‍ നടന്നത്. ആരോപിക്കപ്പെടുന്ന സംഘി പട്ടം പ്രതിപക്ഷത്തിനല്ല, മുഖ്യമന്ത്രിക്കാണ് ചേരുന്നത് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സ്വര്‍ണക്കടത്ത് കേസ് ഉള്‍പ്പടെയുള്ള വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ നടന്ന അന്വേഷണം തെരഞ്ഞെടുപ്പിന് മുന്‍പ് പെട്ടന്ന് അവസാനിപ്പിച്ചു. അതിന് പ്രതിഫലമായിട്ടാണ് കൊടകരയിലെ പ്രതികള്‍ സാക്ഷികളാക്കി മാറ്റിയത്. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം സര്‍ക്കാരുമായുള്ള ധാരണയുടെ പുറത്താണ്.

കൊടകര കേസ് നിയമസഭ ചര്‍ച്ച ചെയ്തില്ലെങ്കിലും കേരളം ചര്‍ച്ച ചെയ്യുമെന്ന് പ്രതിപക്ഷ ഉപനേതാവും മുസ്ലീം ലീഗ് നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ബിജെപി കേരളത്തില്‍ നിലനില്‍ക്കുന്നത് സിപിഐഎം സഹായത്തോടെയാണ്. സിപിഐഎമ്മും ബിജെപിയും ഓഹരി പങ്കിടുന്നു. കൊടകര കേസില്‍ ഒന്നാം നമ്പര്‍ പ്രതികളെ ഒന്നാം നമ്പര്‍ സാക്ഷികളാക്കിയെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

Next Story