Top

കര്‍ണാടകയില്‍ കൊവിഡ് രൂക്ഷം; ഇടയില്‍ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് വമ്പന്‍ പരസ്യം; യെദ്യൂരപ്പ സര്‍ക്കാരിനെതിരെ വിമര്‍ശനം

കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം വര്‍ധിക്കവെ കേന്ദ്ര സര്‍ക്കാരിന് നന്ദി അറിയിച്ച് വന്‍ പരസ്യം നല്‍കിയ കര്‍ണാടക സര്‍ക്കാരിനെതിരെ വിമര്‍ശനം. ബംഗളൂരു മെട്രോ നിര്‍മാണത്തിനായി ബജറ്റ് അനുമതി നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് കൊണ്ടാണ് യെദ്യൂരപ്പ സര്‍ക്കാര്‍ വന്‍ ചെലവില്‍ മുഴുവന്‍ പേജ് പരസ്യം നല്‍കിയത്. കര്‍ണാടകയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയും രണ്ടാം തരംഗം രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ചെലവില്‍ പരസ്യം ഇറങ്ങിയതാണ് വിമര്‍ശനത്തിന് ഇടയായത്. സംസ്ഥാനം കൊവിഡ് പ്രതിസന്ധിയില്‍ […]

22 April 2021 6:18 AM GMT

കര്‍ണാടകയില്‍ കൊവിഡ് രൂക്ഷം; ഇടയില്‍ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് വമ്പന്‍ പരസ്യം; യെദ്യൂരപ്പ സര്‍ക്കാരിനെതിരെ വിമര്‍ശനം
X

കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം വര്‍ധിക്കവെ കേന്ദ്ര സര്‍ക്കാരിന് നന്ദി അറിയിച്ച് വന്‍ പരസ്യം നല്‍കിയ കര്‍ണാടക സര്‍ക്കാരിനെതിരെ വിമര്‍ശനം. ബംഗളൂരു മെട്രോ നിര്‍മാണത്തിനായി ബജറ്റ് അനുമതി നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് കൊണ്ടാണ് യെദ്യൂരപ്പ സര്‍ക്കാര്‍ വന്‍ ചെലവില്‍ മുഴുവന്‍ പേജ് പരസ്യം നല്‍കിയത്.

കര്‍ണാടകയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയും രണ്ടാം തരംഗം രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ചെലവില്‍ പരസ്യം ഇറങ്ങിയതാണ് വിമര്‍ശനത്തിന് ഇടയായത്. സംസ്ഥാനം കൊവിഡ് പ്രതിസന്ധിയില്‍ വലയവെ വലിയ തുക അനാവശ്യമായി ചെലവഴിച്ചെന്ന് കാട്ടി കോണ്‍ഗ്രസ് രംഗത്തെത്തി.

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ഇന്നാണ് ബംഗ്‌ളൂരുവിലെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായത്.

‘ഇത്തരമൊരു ചെലവ് വേണമായിരുന്നോ എന്ന് ഈ വിഡ്ഢി സര്‍ക്കാര്‍ മനസാക്ഷിയോട് ചോദിക്കണം. ഇവിടെ കിടക്കകളില്ല. ഓക്‌സിജന്‍ ക്ഷാമമുണ്ട്, മരുന്നുകളില്ല. ആളുകള്‍ മരിക്കുകയാണ്. എന്ത് സന്ദേശമാണ് ഈ രാജ്യത്തെ ജനങ്ങള്‍ക്ക് നിങ്ങള്‍ നല്‍കുന്ന സന്ദേശം? ‘ ജനതാദള്‍ നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി പറഞ്ഞു.

Next Story