‘ബജറ്റിലെ 35,000 കോടി പൂര്‍ണമായും വാക്സിന് വാങ്ങാന്‍ വിനിയോഗിക്കണം’; മോദിക്ക് വീണ്ടും പ്രതിപക്ഷ പാര്‍ട്ടികളുടെ കത്ത്
ബജറ്റില്‍ നീക്കിവച്ച 35,000 കോടി രൂപ പൂര്‍ണമായും വാക്സിന് വാങ്ങാന്‍ വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് 12 പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ചു.ആദ്യ കത്തിലെ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അവഗണിച്ച സാഹചര്യത്തിലാണ് വീണ്ടും കത്തയക്കേണ്ടി വന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു. വിഷയത്തില്‍ സിപിഐഎം പ്രസ്താവന: സാര്‍വത്രികവും സൗജന്യവുമായ വാക്സിനേഷന് ഉറപ്പുവരുത്തണമെന്നും ബജറ്റില്‍ നീക്കിവച്ച 35000 കോടി രൂപ പൂര്‍ണമായും വാക്സിന് വാങ്ങാന്‍ വിനിയോഗിക്കണമെന്നും ആവശ്യപ്പെട്ട് 12 പ്രതിപക്ഷ പാര്‍ടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വീണ്ടും കത്തയച്ചു. ആദ്യമയച്ച കത്തിലെ […]

ബജറ്റില്‍ നീക്കിവച്ച 35,000 കോടി രൂപ പൂര്‍ണമായും വാക്സിന് വാങ്ങാന്‍ വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് 12 പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ചു.
ആദ്യ കത്തിലെ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അവഗണിച്ച സാഹചര്യത്തിലാണ് വീണ്ടും കത്തയക്കേണ്ടി വന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു.
വിഷയത്തില്‍ സിപിഐഎം പ്രസ്താവന: സാര്‍വത്രികവും സൗജന്യവുമായ വാക്സിനേഷന് ഉറപ്പുവരുത്തണമെന്നും ബജറ്റില്‍ നീക്കിവച്ച 35000 കോടി രൂപ പൂര്‍ണമായും വാക്സിന് വാങ്ങാന്‍ വിനിയോഗിക്കണമെന്നും ആവശ്യപ്പെട്ട് 12 പ്രതിപക്ഷ പാര്‍ടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വീണ്ടും കത്തയച്ചു. ആദ്യമയച്ച കത്തിലെ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും അവഗണിക്കുകയോ തള്ളിക്കളയുകയോ ചെയ്തതിനാലാണ് വീണ്ടും കത്തയക്കേണ്ടി വരുന്നതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. പണം ധൂര്‍ത്തടിച്ചുള്ള സെന്‍ട്രല്‍ വിസ്ത നിര്‍മാണം നിര്‍ത്തി പണം വാക്സിനും ഓക്സിജനും വേണ്ടി ഉപയോഗിക്കണമെന്നും എല്ലാ സ്രോതസില്‍നിന്നും വാക്സിന് സംഭരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
സൗജന്യ, സാര്‍വത്രിക വാക്സിനേഷന് നടത്തുക, ആഭ്യന്തര വാക്സിന് ഉല്‍പ്പാദനം വിപുലപ്പെടുത്താന്‍ നിര്‍ബന്ധിത ലൈസന്‍സിങ് കൊണ്ടുവരിക, പിഎം കെയര്‍ നിധിയിലെ തുക വാക്സിനും ഓക്സിജനും മറ്റും വിനിയോഗിക്കുക, തൊഴിലില്ലാത്തവര്‍ക്ക് ചുരുങ്ങിയത് ആറായിരം രൂപ വീതം പ്രതിമാസം നല്‍കുക, ആവശ്യമുള്ളവര്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ക്കൊപ്പം ലക്ഷക്കണക്കിന് കര്‍ഷകര്‍ കോവിഡിന് കീഴ്പ്പെടാതിരിക്കാനായി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.