Top

പെഗാസസില്‍ സംയുക്ത പ്രതിപക്ഷയോഗം; കേന്ദ്രസര്‍ക്കാരിനെതിരെ യോജിച്ച നീക്കം

പെഗാസസില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്തയോഗം ഡല്‍ഹിയില്‍ ചേരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കം പ്രതിപക്ഷ നിരയിലെ പ്രധാനികളാണ് യോഗം ചേര്‍ന്നത്. പെഗാസസ് വിഷയത്തില്‍ എടുക്കേണ്ട അടുത്ത നടപടികള്‍ ആസൂത്രണം ചെയ്യാനാണ് പ്രതിപക്ഷം സംയുക്തമായി യോഗം ചേര്‍ന്നത്. കോണ്‍ഗ്രസിന് പുറമേ ആര്‍ജെഡി, എഎപി, ഡിഎംകെ, സിപിഐ, സിപി ഐഎം, ശിവസേന, എന്‍ സി പി തുടങ്ങിയ കക്ഷികളേയും പ്രദേശിക തലത്തിലുള്ള ചെറിയ കക്ഷികളേയും യോഗത്തില്‍ വിളിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം യോജിച്ച് നീങ്ങുന്നതിന്റെ വ്യക്തമായ സൂചന കൂടിയാണ് […]

28 July 2021 1:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെഗാസസില്‍ സംയുക്ത പ്രതിപക്ഷയോഗം; കേന്ദ്രസര്‍ക്കാരിനെതിരെ യോജിച്ച നീക്കം
X

പെഗാസസില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്തയോഗം ഡല്‍ഹിയില്‍ ചേരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കം പ്രതിപക്ഷ നിരയിലെ പ്രധാനികളാണ് യോഗം ചേര്‍ന്നത്. പെഗാസസ് വിഷയത്തില്‍ എടുക്കേണ്ട അടുത്ത നടപടികള്‍ ആസൂത്രണം ചെയ്യാനാണ് പ്രതിപക്ഷം സംയുക്തമായി യോഗം ചേര്‍ന്നത്.

കോണ്‍ഗ്രസിന് പുറമേ ആര്‍ജെഡി, എഎപി, ഡിഎംകെ, സിപിഐ, സിപി ഐഎം, ശിവസേന, എന്‍ സി പി തുടങ്ങിയ കക്ഷികളേയും പ്രദേശിക തലത്തിലുള്ള ചെറിയ കക്ഷികളേയും യോഗത്തില്‍ വിളിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം യോജിച്ച് നീങ്ങുന്നതിന്റെ വ്യക്തമായ സൂചന കൂടിയാണ് യോഗം. 12.30 ഓടുകൂടി സംയുക്ത പ്രതിപക്ഷനിര മാധ്യമപ്രവര്‍ത്തകരെ കാണുമെന്നാണ് അറിയുന്നത്.

പെഗാസസില്‍ കേന്ദ്രസര്‍ക്കാരിനോട് ചര്‍ച്ചയ്ക്ക് നിര്‍ദേശം നല്കണമെന്ന് ആവശ്യപ്പെട്ട്നേരത്തെ പ്രതിപക്ഷ നിരയിലെ ഏഴു പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തെഴുതിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് കത്തില്‍ ഒപ്പുവെച്ചിരുന്നില്ല.

അതിനിടെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പെഗസസില്‍ പാര്‍ലമെന്റ് തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയിരുന്നു. ഇതേ തടുര്‍ന്നാണ് പ്രതിപക്ഷം കേന്ദ്രസര്‍ക്കാരിനെതിരെ ഒന്നിച്ച് നീങ്ങാന്‍ തീരുമാനിച്ചതെന്നാണ് സൂചന. രാഹുല്‍ ഗാന്ധിയ്ക്ക് പുറമേ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയുടെ ഫോണും പെഗാസസില്‍ ചോര്‍ത്തപ്പെട്ടെന്ന് കണ്ടെത്തിയിരുന്നു. തൃണമൂലും പെഗാസസില്‍ കടുത്ത നിലപാടുമായി തന്നെയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ മുന്നോട്ടുപോകുന്നത്.

Next Story