മരം മുറിക്കാന്‍ അനുമതി തേടി ശശീന്ദ്രന് പുറമേ ഐസി ബാലകൃഷ്ണനും; കത്ത് കൈമാറിയത് ചെന്നിത്തല
റവന്യൂ ഭൂമിയിലെ റിസര്‍വ് ചെയ്ത മരം മുറിക്കാന്‍ പ്രതിപക്ഷവും അനുമതി ആവശ്യപ്പെട്ടിരുന്നുവെന്ന് കണ്ടെത്തല്‍. ഇത് സംബന്ധിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല റവന്യൂ മന്ത്രിക്ക് നല്‍കിയ കത്താണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണന്റെ കത്താണ് രമേശ് ചെന്നിത്തല റവന്യൂ മന്ത്രിക്ക് കൈമാറിയത്. പട്ടയഭൂമിയിലെ മരം മുറിക്കാന്‍ അനുമതി തേടിയവരില്‍ സിപിഐഎം മുന്‍ എംഎല്‍എയും ചന്ദനം ഒഴികെയുള്ള റിസര്‍വ്വ് ചെയ്യപ്പെട്ട മരങ്ങള്‍ മുറിക്കാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. കല്‍പ്പറ്റ കര്‍ഷക […]
16 Jun 2021 4:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റവന്യൂ ഭൂമിയിലെ റിസര്‍വ് ചെയ്ത മരം മുറിക്കാന്‍ പ്രതിപക്ഷവും അനുമതി ആവശ്യപ്പെട്ടിരുന്നുവെന്ന് കണ്ടെത്തല്‍. ഇത് സംബന്ധിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല റവന്യൂ മന്ത്രിക്ക് നല്‍കിയ കത്താണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണന്റെ കത്താണ് രമേശ് ചെന്നിത്തല റവന്യൂ മന്ത്രിക്ക് കൈമാറിയത്.
പട്ടയഭൂമിയിലെ മരം മുറിക്കാന്‍ അനുമതി തേടിയവരില്‍ സിപിഐഎം മുന്‍ എംഎല്‍എയും
ചന്ദനം ഒഴികെയുള്ള റിസര്‍വ്വ് ചെയ്യപ്പെട്ട മരങ്ങള്‍ മുറിക്കാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. കല്‍പ്പറ്റ കര്‍ഷക സംരക്ഷണ സമിതി പ്രസിഡണ്ട് ടിഎം ബേബിയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ബാലകൃഷ്ണന്റെ കത്ത്.
മരം മുറിക്കാന്‍ പ്രത്യേകം ഉത്തരവ് നല്‍കണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റ മുന്‍ എംഎല്‍എ സികെ ശശീന്ദ്രനും കത്ത് നല്‍കിയതിന്റെ രേഖകള്‍ പുറത്ത് വന്നിരുന്നു. 2020 ഫെബ്രുവരി 12 ന് നല്‍കിയ കത്ത് 19 ന് മുഖ്യമന്ത്രിയുടെ ഓഫീസ് സ്വീകരിച്ച് മേല്‍ നടപടികള്‍ക്കായി റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടിക്കും വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും കൈമാറിയതായും വിവരമുണ്ട്.
വയനാട്ടിലെ റവന്യൂ പട്ടയഭൂമി സംരക്ഷണസമിതിയുടെ ഈട്ടിമരം മുറിക്കാനുള്ള അനുവാദം നല്‍കണമെന്ന നിവേദനത്തെ തുടര്‍ന്നാണ് എംഎല്‍എ മുഖ്യമന്ത്രിക്ക് ഇത്തരത്തില്‍ കത്തു നല്‍കിയത്. പൊതു ഫയലില്‍ അല്ലാതെ പ്രത്യേക പാക്കേജ് ആയി വീട്ടി മരങ്ങള്‍ മുറിക്കുന്നതിനുള്ള പ്രത്യേക ഉത്തരവ് ഇറക്കണം എന്നാണ് എംഎല്‍എയുടെ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.