Top

‘മാണിയെ കൂടെ നിര്‍ത്തി അപമാനിക്കുകയാണ് എല്‍ഡിഎഫ്’; കേരള കോണ്‍ഗ്രസ് രാഷ്ട്രീയ തീരുമാനം എടുക്കണമെന്ന് പ്രതിപക്ഷ നേതാവ്

നിയമസഭാ കയ്യാങ്കളിക്കേസ് പരിഗണിക്കവെ കേരള കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ കെ എം മാണി അഴിമതിക്കാരന്‍ ആയിരുന്നു എന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ ചൊല്ലി രാഷ്ട്രീയ വിവാദം. സര്‍ക്കാര്‍ നിലപാട് കെ എം മാണിയെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തി. മാണിയോട് ആദരവും ബഹുമാനവും ഉണ്ടെങ്കില്‍ കേരള കോണ്‍ഗ്രസ് രാഷ്ട്രീയ തീരുമാനം എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. കൂടെ നിര്‍ത്തിയിട്ടും കെ.എം മാണിയെ അപമാനിക്കുകയാണ് എല്‍ഡിഎഫ്. പുതിയ കക്ഷികള്‍ യുഡിഎഫിലേക്ക് വരുമെന്നും വിഡി സതീശന്‍ […]

5 July 2021 7:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘മാണിയെ കൂടെ നിര്‍ത്തി അപമാനിക്കുകയാണ് എല്‍ഡിഎഫ്’; കേരള കോണ്‍ഗ്രസ് രാഷ്ട്രീയ തീരുമാനം എടുക്കണമെന്ന് പ്രതിപക്ഷ നേതാവ്
X

നിയമസഭാ കയ്യാങ്കളിക്കേസ് പരിഗണിക്കവെ കേരള കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ കെ എം മാണി അഴിമതിക്കാരന്‍ ആയിരുന്നു എന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ ചൊല്ലി രാഷ്ട്രീയ വിവാദം. സര്‍ക്കാര്‍ നിലപാട് കെ എം മാണിയെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തി. മാണിയോട് ആദരവും ബഹുമാനവും ഉണ്ടെങ്കില്‍ കേരള കോണ്‍ഗ്രസ് രാഷ്ട്രീയ തീരുമാനം എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു.

കൂടെ നിര്‍ത്തിയിട്ടും കെ.എം മാണിയെ അപമാനിക്കുകയാണ് എല്‍ഡിഎഫ്. പുതിയ കക്ഷികള്‍ യുഡിഎഫിലേക്ക് വരുമെന്നും വിഡി സതീശന്‍ പ്രതികരിച്ചു. അഴിമതിക്കാരനാണ് കെഎം മാണി എന്നാണ് ഇടതുമുന്നണിയുടെ എക്കാലത്തേയും നിലപാട്.

ആത്മാഭിമാനമുണ്ടെങ്കില്‍ ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിനുള്ള പിന്തുണ പിന്‍വലിക്കണമെന്ന് കേരള ജനപക്ഷം നേതാവ് പിസി ജോര്‍ജ് ആവശ്യപ്പെട്ടു. പിതാവിനെപ്പറ്റി വൃത്തികേട് പറയുന്ന പാര്‍ട്ടിയില്‍ പോയി ജോസ് കെ. മാണി ചേര്‍ന്നത് തന്നെ അപമാനകരമാണ്. പിതാവ് അഴിമതിക്കാരനാണെന്ന് സുപ്രീം കോടതിയില്‍ പോയി പറഞ്ഞ സി.പി.ഐഎമ്മിനൊപ്പം തുടരില്ലെന്ന് തീരുമാനിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം ജോസ് കെ മാണിക്കുണ്ടെന്നും പിസി ജോര്‍ജ്ജ് പ്രതികരിച്ചു.

നിയമസഭാ കയ്യാങ്കളി കേസ് റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കേരള കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ കെ എം മാണി അഴിമതിക്കാരന്‍ ആയിരുന്നു എന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് എടുത്തത്. കേരളത്തിന് വേണ്ടി ഹാജറായ മുതിര്‍ന്ന അഭിഭാഷകനും മുന്‍ സോളിസ്റ്റര്‍ ജനറലുമായിരുന്ന രഞ്ജിത്ത് കുമാര്‍ കെ എം മാണിയ്‌ക്കെതിരെ നിലപാട് എടുത്തത്.

എംഎല്‍എമാര്‍ കെ എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തിയത് അദ്ദേഹം അഴിമതിക്കാരന്‍ ആയതിനാലാണ്. ഈ പ്രതിഷേധമാണ് അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. സുപ്രധാനമായ ബജറ്റ്, ധന ബില്‍ അവതരണമാണ് കേരള നിയമ സഭയില്‍ തടസപ്പെട്ടത്. കേരള നിയമസഭയില്‍ നടന്ന കൈയ്യങ്കാളി അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേസ് പരിഗണിക്കവെ എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് രൂക്ഷ വിമര്‍ശനവും ഉന്നയിച്ചിരുന്നു.

Next Story