Top

സഭയില്‍ ക്രമപ്രശ്‌നം ഉന്നയിച്ച് പ്രതിപക്ഷം; കാരണമായ ചോദ്യങ്ങള്‍ ഇവ; സ്പീക്കര്‍ പരിശോധിക്കും

സഭയില്‍ ചോദ്യോത്തര വേളയില്‍ ക്രമപ്രശ്‌നം ഉന്നയിച്ച് പ്രതിപക്ഷം. ചോദ്യോത്തര വേളയില്‍ പ്രതിപക്ഷത്തെ അപമാനിക്കുന്ന തരത്തില്‍ ചോദ്യം കടന്ന് കൂടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സഭയില്‍ ഉയര്‍ത്തി. മൂന്നാമത്തെ ചോദ്യത്തിലാണ് പ്രതിപക്ഷം പ്രശ്‌നം ഉന്നയിച്ചത്. എന്നാല്‍ സ്പീക്കറുടെ നടപടിയില്‍ ക്രമപ്രശ്‌നം ഉന്നയിക്കാന്‍ കഴിയില്ലെന്ന് സ്പീക്കര്‍ എംബി രാജേഷ് പറഞ്ഞു. കവര്‍ച്ചയ്ക്ക് ശേഷം ധര്‍മ്മരാജന്‍ വിളിച്ചത് ബിജെപി നേതാക്കളെ; ഒരു കോള്‍ പോയത് കെ സുരേന്ദ്രന്റെ മകന്റെ പേരിലുള്ള നമ്പറിലേക്ക്; തെളിവുകള്‍ പുറത്ത് (എ) സംസ്ഥാനത്ത് ഓഖി, നിപാ, […]

7 Jun 2021 12:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സഭയില്‍ ക്രമപ്രശ്‌നം ഉന്നയിച്ച് പ്രതിപക്ഷം; കാരണമായ ചോദ്യങ്ങള്‍ ഇവ; സ്പീക്കര്‍ പരിശോധിക്കും
X

സഭയില്‍ ചോദ്യോത്തര വേളയില്‍ ക്രമപ്രശ്‌നം ഉന്നയിച്ച് പ്രതിപക്ഷം. ചോദ്യോത്തര വേളയില്‍ പ്രതിപക്ഷത്തെ അപമാനിക്കുന്ന തരത്തില്‍ ചോദ്യം കടന്ന് കൂടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സഭയില്‍ ഉയര്‍ത്തി. മൂന്നാമത്തെ ചോദ്യത്തിലാണ് പ്രതിപക്ഷം പ്രശ്‌നം ഉന്നയിച്ചത്. എന്നാല്‍ സ്പീക്കറുടെ നടപടിയില്‍ ക്രമപ്രശ്‌നം ഉന്നയിക്കാന്‍ കഴിയില്ലെന്ന് സ്പീക്കര്‍ എംബി രാജേഷ് പറഞ്ഞു.

കവര്‍ച്ചയ്ക്ക് ശേഷം ധര്‍മ്മരാജന്‍ വിളിച്ചത് ബിജെപി നേതാക്കളെ; ഒരു കോള്‍ പോയത് കെ സുരേന്ദ്രന്റെ മകന്റെ പേരിലുള്ള നമ്പറിലേക്ക്; തെളിവുകള്‍ പുറത്ത്

(എ) സംസ്ഥാനത്ത് ഓഖി, നിപാ, പ്രളയം, കൊവിഡ് തുടങ്ങിയ ദുരന്തങ്ങളെ നേരിടുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ ദുര്‍ബലപ്പെടുത്താനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കങ്ങള്‍ക്കിടയിലും ക്ഷേമ പ്രവര്‍ത്തനങ്ങളും വികസനപദ്ധതികളും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ അറിയിക്കുമോ

(ബി) പ്രതിസന്ധി ഘട്ടങ്ങളില്‍ കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ അതിജീവന ശ്രമങ്ങളെ തടസ്സപ്പെടുത്തിയ പ്രതിപക്ഷ കക്ഷികളുടെ നടപടികളെ തള്ളികളഞ്ഞ് അടിസ്ഥാന സൗകര്യവികസന മേഖലയില്‍ നടപ്പിലാക്കിയ പ്രധാന പദ്ധതികള്‍ തുടരുന്നതിന് ഈ സര്‍ക്കാര്‍ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ. ഈ രണ്ട് ചോദ്യങ്ങളിലാണ് പ്രതിപക്ഷം ക്രമ പ്രശ്‌നം ഉയര്‍ത്തിയത്. ദുര്‍ബലപ്പെടുത്തുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കങ്ങള്‍, അതിജീവന ശ്രമങ്ങളെ തടസ്സപ്പെടുത്തിയ പ്രതിപക്ഷ കക്ഷികളുടെ നടപടികള്‍ എന്നീ പ്രയോഗങ്ങളാണ് ക്രമപ്രശ്‌നമായി ഉന്നയിച്ചത്. പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് എംബി രാജേഷ് അറിയിച്ചു.

നേരറിയിക്കാന്‍ സുരേഷ് ഗോപിക്ക് ചുമതല; ബിജെപി തോല്‍വിയുടെ ‘ശരിക്ക്’ കാരണമെന്ത്?

രാഷ്ട്രീയമായ ആക്ഷേപം ചോദ്യമായി വന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അത് കീഴ്‌വഴക്കമല്ല, ചട്ടലംഘനമാണെന്ന് പ്രതിപക്ഷം വ്യക്തമാക്കി. കെഡി പ്രസന്നന്‍, ആന്റണി ജോണ്‍, ജി സ്റ്റീഫന്‍, എംഎസ് അരുണ്‍കുമാര്‍ എന്നിവരുടെ ചോദ്യങ്ങളിലാണ് ക്രമപ്രശ്‌നം ഉയര്‍ത്തിയത്.

Next Story