
വീട്ടുജോലിക്ക് ആളെ അന്വേഷിച്ച് ബ്രിട്ടണിലെ രാജകുടുംബം. ശമ്പളമായി 18.5 ലക്ഷം രൂപയാണ് രാജകുടുംബം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇന്റീരിയറുകളും വീട്ടിലെ ഉപകപരണങ്ങളും വൃത്തിയായി സൂക്ഷിക്കണം എന്ന നിബന്ധനയാണ് രാജകുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ വിന്‍ഡ്സര്‍ കാസ്റ്റിലിലും ബക്കിംഗ്ഹാം കൊട്ടാരത്തിലും ജോലിയെടുക്കേണ്ടിവരും. ദി റോയല്‍ ഹൗസ്ഹോള്‍ഡ് എന്ന ഔദ്യോഗിക വെബ് സൈറ്റിലാണ് ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്.
ജോലിക്കാര്‍ കൊട്ടാരത്തില്‍ താമസിക്കണം. അപേക്ഷിക്കുന്നവര്‍ക്ക് ഇംഗ്ലീഷും കണക്കും അറിയുന്നവരായിരിക്കണം. വര്‍ഷത്തില്‍ 33 ദിവസത്തെ അവധിയും പെന്‍ഷനും ഒപ്പം രാജകീയ സൗകര്യങ്ങളും ഉറപ്പ് നല്‍കുന്നുണ്ട്. വെര്‍ച്വല്‍ ഇന്റര്‍വ്യൂ വഴിയായിരിക്കും ആളുകളെ തെരഞ്ഞടുക്കുന്നത്. മാത്രമല്ല തെരഞ്ഞെടുക്കുന്നവര്‍ക്ക് കൊട്ടാരത്തില്‍ 13 മാസത്തെ പരിശീലനവും ഉണ്ടായിരിക്കും. അതിന് ശേഷമായിരിക്കും നിയമനം.
- TAGS:
- Queen Elizabeth