Top

‘സ്‌കൂളുകള്‍ തുറക്കുന്നത് തീരുമാനിക്കുക പുതിയ സര്‍ക്കാര്‍’; വിദ്യാഭ്യാസവകുപ്പ്

തിരുവനന്തപുരം: അടുത്ത അധ്യായന വര്‍ഷം സ്‌കൂളുകള്‍ തുറക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമായും ഉണ്ടാവുകയെന്ന് വിദ്യാഭ്യാസ വകുപ്പ്. നിലവില്‍ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ സാധ്യതയില്ല. കൊവിഡ് വ്യാപനം കുറഞ്ഞാല്‍ തുറക്കുന്നതില്‍ തടസമുണ്ടാവില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ പൂര്‍ത്തിയാക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. കൊവിഡ് വ്യാപനം പരിഗണിച്ച് കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് പരീക്ഷകള്‍ നടത്തുന്നത്. പരീക്ഷകള്‍ പൂര്‍ത്തിയാക്കി ജൂണില്‍ ഫലപ്രഖ്യാപനം നടത്താനാണ് തീരുമാനമെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ […]

13 April 2021 5:58 AM GMT

‘സ്‌കൂളുകള്‍ തുറക്കുന്നത് തീരുമാനിക്കുക പുതിയ സര്‍ക്കാര്‍’; വിദ്യാഭ്യാസവകുപ്പ്
X

തിരുവനന്തപുരം: അടുത്ത അധ്യായന വര്‍ഷം സ്‌കൂളുകള്‍ തുറക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമായും ഉണ്ടാവുകയെന്ന് വിദ്യാഭ്യാസ വകുപ്പ്. നിലവില്‍ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ സാധ്യതയില്ല. കൊവിഡ് വ്യാപനം കുറഞ്ഞാല്‍ തുറക്കുന്നതില്‍ തടസമുണ്ടാവില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ പൂര്‍ത്തിയാക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. കൊവിഡ് വ്യാപനം പരിഗണിച്ച് കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് പരീക്ഷകള്‍ നടത്തുന്നത്. പരീക്ഷകള്‍ പൂര്‍ത്തിയാക്കി ജൂണില്‍ ഫലപ്രഖ്യാപനം നടത്താനാണ് തീരുമാനമെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സ്‌കൂളുകള്‍ തുറക്കണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പുതുതായി അധികാരത്തില്‍ വരുന്ന സര്‍ക്കാരാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Next Story