Top

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ഹരിയാന മുന്‍ മുഖ്യമന്ത്രി; കര്‍ഷകര്‍ക്ക് പിന്തുണയുമായി ഗാസിപ്പൂരിലെ സമരകേന്ദ്രത്തില്‍

കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ഹരിയാന മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ മേധാവിയുമായ ഓം പ്രകാശ് ചൗതാല. കര്‍ഷകര്‍ക്ക് പിന്തുണയുമായി ഡല്‍ഹിയിലെ ഗാസിപ്പൂരിലെ സമരകേന്ദ്രം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു ഐ എന്‍ എല്‍ ഡി നേതാവ് ഒ പി ചൗതാല. കര്‍ഷകരുടെ അവകാശത്തിന് വേണ്ടി സമരം ചെയ്യുമെന്ന് ചൗതാല കൂട്ടിച്ചേര്‍ത്തു. പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കപ്പെടണം. ഇന്ത്യ അടിസ്ഥാനപരമായി കാര്‍ഷിക രാജ്യമാണ്. രാജ്യത്തെ സാമ്പത്തിക അടിത്തറയുടെ നട്ടെല്ല് കൃഷിയാണ്. ഈ പ്രതിഷേധം കര്‍ഷകരുടേയും തൊഴിലാളികളുടേയും മാത്രമല്ല. […]

21 July 2021 3:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ഹരിയാന മുന്‍ മുഖ്യമന്ത്രി; കര്‍ഷകര്‍ക്ക് പിന്തുണയുമായി ഗാസിപ്പൂരിലെ സമരകേന്ദ്രത്തില്‍
X

കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ഹരിയാന മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ മേധാവിയുമായ ഓം പ്രകാശ് ചൗതാല. കര്‍ഷകര്‍ക്ക് പിന്തുണയുമായി ഡല്‍ഹിയിലെ ഗാസിപ്പൂരിലെ സമരകേന്ദ്രം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു ഐ എന്‍ എല്‍ ഡി നേതാവ് ഒ പി ചൗതാല. കര്‍ഷകരുടെ അവകാശത്തിന് വേണ്ടി സമരം ചെയ്യുമെന്ന് ചൗതാല കൂട്ടിച്ചേര്‍ത്തു.

പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കപ്പെടണം. ഇന്ത്യ അടിസ്ഥാനപരമായി കാര്‍ഷിക രാജ്യമാണ്. രാജ്യത്തെ സാമ്പത്തിക അടിത്തറയുടെ നട്ടെല്ല് കൃഷിയാണ്. ഈ പ്രതിഷേധം കര്‍ഷകരുടേയും തൊഴിലാളികളുടേയും മാത്രമല്ല. ഇത് രാജ്യത്തെ മുഴുവന്‍ ജനതയുടേയുമാണെന്നും മുന്‍ ഹരിയാന മുഖ്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞവര്‍ഷം നവംബര്‍ മുതലാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രതിഷേധ സമരം തുടങ്ങിയത്. ജനുവരിയ്ക്ക് ശേഷം കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നില്ല. അതിനിടെയാണ് മുന്‍ ഹരിയാന മുഖ്യമന്ത്രിയും ഐ എന്‍ എല്‍ ഡി നേതാവുമായ ഒ പി ചൗതാല പ്രതിഷേധ സമരം നടക്കുന്ന ഡല്‍ഹിയിലെ ഗാസിപ്പൂരില്‍ സന്ദര്‍ശനം നടത്തുന്നത്.

അധ്യാപക നിയമനം സംബന്ധിച്ച അഴിമതിയില്‍ പത്തുവര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ചൗതാല മോചിപ്പിക്കപ്പെട്ടത് ഈയടുത്താണ്. ചൗതാല ഹരിയാ മുഖ്യമന്ത്രിയായിരിക്കെയാണ് അഴിമതി നടന്നത്.

Next Story