‘ഐഎന്‍ടിയുസിക്ക് അവരുടെ അഭിപ്രായം പറയാന്‍ സ്വാതന്ത്രമുണ്ട്; വിമര്‍ശനത്തില്‍ പ്രതികരണവുമായി ഉമ്മന്‍ചാണ്ടി
നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തില്‍ കോണ്‍ഗ്രസിനെതിരെ ഐഎഎന്‍ടിയുസി ഉന്നയിച്ച വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി ഉമ്മന്‍ചാണ്ടി. ഐഎന്‍ടിയുസിക്ക് അവരുടെ അഭിപ്രായം പറയാന്‍ സ്വാതന്ത്യമുണ്ടെന്നും അഭിപ്രായങ്ങള്‍ ജനമധ്യത്തിലേക്ക് വരട്ടേയെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയെ പ്രചാരണ സമിതി നേതാവായി ഉയര്‍ത്തിക്കാട്ടിയത് ആശയക്കുഴപ്പം സൃഷ്ടിച്ചെന്ന് ഐഎന്‍ടിയുസി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെയും രൂക്ഷവിമര്‍ശനമാണ് റിപ്പോര്‍ട്ടിലുള്ളത്. അതേസമയം, പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തല നമ്പര്‍ വണ്‍ പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം […]
6 Jun 2021 1:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തില്‍ കോണ്‍ഗ്രസിനെതിരെ ഐഎഎന്‍ടിയുസി ഉന്നയിച്ച വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി ഉമ്മന്‍ചാണ്ടി. ഐഎന്‍ടിയുസിക്ക് അവരുടെ അഭിപ്രായം പറയാന്‍ സ്വാതന്ത്യമുണ്ടെന്നും അഭിപ്രായങ്ങള്‍ ജനമധ്യത്തിലേക്ക് വരട്ടേയെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയെ പ്രചാരണ സമിതി നേതാവായി ഉയര്‍ത്തിക്കാട്ടിയത് ആശയക്കുഴപ്പം സൃഷ്ടിച്ചെന്ന് ഐഎന്‍ടിയുസി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെയും രൂക്ഷവിമര്‍ശനമാണ് റിപ്പോര്‍ട്ടിലുള്ളത്. അതേസമയം, പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തല നമ്പര്‍ വണ്‍ പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം കുറഞ്ഞതു സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ചെന്നിത്തലയുടെ പഞ്ചായത്തില്‍ എല്‍ഡിഎഫിന് പിന്തുണ നല്‍കിയത് തിരിച്ചടിയായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.ഗ്രൂപ്പ് അടിസ്ഥാനമാക്കിയാണ് നേതാക്കള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തിയതെന്നും ഐഎന്‍ടിയുസി അടക്കമുള്ള പോഷക സംഘടനകളെ പൂര്‍ണമായും അവഗണിച്ചതായും ഐഎന്‍ടിയുസി റിപ്പോര്‍ട്ട് പരാതിപ്പെടുന്നു.
ശരിയായ ഗൃഹപാഠം നടത്താതെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം പൂര്‍ത്തിയാക്കി ഘട്ടത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം നീണ്ടു പോയത് തിരിച്ചടിയായെന്നും ഐഎന്‍ടിയുസി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
കോണ്‍ഗ്രസ് സംഘടനാ സംവിധാനം ശക്തിപ്പെടുത്തണമെന്ന് ആവശ്യമുയര്‍ത്തുന്ന ഐഎന്‍ടിയുസി സംസ്ഥാന നേതൃത്വം കെപിസിസി അധ്യക്ഷ പദവിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്നും നിര്‍ദേശിച്ചു.