ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു
മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. ഉമ്മന്‍ ചാണ്ടി സുരക്ഷിതനാണ്. എംസി റോഡ് ഏനാത്ത് വടക്കടത്ത് കാവില്‍ വെച്ചായിരുന്നു അപകടം. ഉമ്മന്‍ ചാണ്ടിയുടെ കെഎല്‍ 01 എവി 7000 നമ്പര്‍ കാറില്‍ മറ്റൊരു കാര്‍ വന്നിടിക്കുകയാണുണ്ടായത്. സ്ത്രീ ഓടിച്ച കാറിന്റെ സ്റ്റിയറിങ്ങ് ലോക്കായി എതിര്‍വശത്തേക്കെത്തി ഉമ്മന്‍ ചാണ്ടി സഞ്ചരിച്ചിരുന്ന ഇന്നോവയില്‍ ഇടിക്കുകയായിരുന്നു. അതുവഴിയെത്തിയ ചെങ്ങന്നൂര്‍ നഗരസഭയുടെ കാറില്‍ മുന്‍ മുഖ്യമന്ത്രി മറ്റൊരു വാഹനത്തില്‍ തന്റെ മണ്ഡലമായ പുതുപ്പള്ളിയിലേക്ക് തിരിച്ചു. സെക്രട്ടേറിയറ്റിന് […]

മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. ഉമ്മന്‍ ചാണ്ടി സുരക്ഷിതനാണ്. എംസി റോഡ് ഏനാത്ത് വടക്കടത്ത് കാവില്‍ വെച്ചായിരുന്നു അപകടം. ഉമ്മന്‍ ചാണ്ടിയുടെ കെഎല്‍ 01 എവി 7000 നമ്പര്‍ കാറില്‍ മറ്റൊരു കാര്‍ വന്നിടിക്കുകയാണുണ്ടായത്.
സ്ത്രീ ഓടിച്ച കാറിന്റെ സ്റ്റിയറിങ്ങ് ലോക്കായി എതിര്‍വശത്തേക്കെത്തി ഉമ്മന്‍ ചാണ്ടി സഞ്ചരിച്ചിരുന്ന ഇന്നോവയില്‍ ഇടിക്കുകയായിരുന്നു. അതുവഴിയെത്തിയ ചെങ്ങന്നൂര്‍ നഗരസഭയുടെ കാറില്‍ മുന്‍ മുഖ്യമന്ത്രി മറ്റൊരു വാഹനത്തില്‍ തന്റെ മണ്ഡലമായ പുതുപ്പള്ളിയിലേക്ക് തിരിച്ചു.

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന നിരാഹാര സമരവേദിയില്‍ എത്തിയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഉമ്മന്‍ ചാണ്ടി.
- TAGS:
- accident
- Oommen Chandy