Top

‘നന്ദി ഓസിച്ചേട്ടാ…’ ഉമ്മന്‍ചാണ്ടിയോട് തരൂര്‍

കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ രാജ്യദ്രോഹ കേസെടുത്ത സംഭവത്തില്‍ തരൂരിന് പിന്തുണയുമായി മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി രംഗത്ത്. ശശി തരൂരിനെതിരെ യുഎപിഎ ചുമത്തി രാജ്യദ്രോഹ കേസെടുത്തതിലൂടെ ബിജെപിയുടെ ഫാസിസ്റ്റ് മുഖമാണ് വ്യക്തമായതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ യു.എ.പി.എ ചുമത്തി രാജ്യദ്രോഹ കേസെടുത്തതിലൂടെ ബി.ജെ.പിയുടെ ഫാസിസ്റ്റ് മുഖമാണ് വ്യക്തമായത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി, നാഷണല്‍ ഹെറാള്‍ഡിലെ മൃണാള്‍ പാണ്ഡെ, ഖ്വാമി ആവാസ് എഡിറ്റര്‍ സഫര്‍ അഗ, കാരവാന്‍ മാസിക സ്ഥാപക […]

29 Jan 2021 8:45 PM GMT

‘നന്ദി ഓസിച്ചേട്ടാ…’ ഉമ്മന്‍ചാണ്ടിയോട് തരൂര്‍
X

കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ രാജ്യദ്രോഹ കേസെടുത്ത സംഭവത്തില്‍ തരൂരിന് പിന്തുണയുമായി മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി രംഗത്ത്. ശശി തരൂരിനെതിരെ യുഎപിഎ ചുമത്തി രാജ്യദ്രോഹ കേസെടുത്തതിലൂടെ ബിജെപിയുടെ ഫാസിസ്റ്റ് മുഖമാണ് വ്യക്തമായതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ യു.എ.പി.എ ചുമത്തി രാജ്യദ്രോഹ കേസെടുത്തതിലൂടെ ബി.ജെ.പിയുടെ ഫാസിസ്റ്റ് മുഖമാണ് വ്യക്തമായത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി, നാഷണല്‍ ഹെറാള്‍ഡിലെ മൃണാള്‍ പാണ്ഡെ, ഖ്വാമി ആവാസ് എഡിറ്റര്‍ സഫര്‍ അഗ, കാരവാന്‍ മാസിക സ്ഥാപക എഡിറ്റര്‍ പരേഷ് നാഥ്, എഡിറ്റര്‍ അനന്ത് നാഗ്, എക്സിക്യുട്ടീവ് എഡിറ്റര്‍ വിനോദ് കെ. ജോസ് എന്നിവര്‍ക്കെതിരെയും രാജ്യദ്രോഹകുറ്റമാണ് ബിജെപി ഭരിക്കുന്ന യുപി സര്‍ക്കാര്‍ ചുമത്തിയിരിക്കുന്നത്. പ്രാഥമിക അന്വേഷണം പോലും നടത്താതെയുള്ള ഈ കിരാത നടപടിക്ക് പിന്നില്‍ കര്‍ഷക സമരം പൊളിക്കാന്‍ നടത്തുന്ന ഗൂഢാലോചനയാണ്. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരെ ജീവന്‍ പണയം വെച്ച് പോരാടുന്ന രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകര്‍ക്ക് പ്രണാമം.

കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ യു.എ.പി.എ ചുമത്തി രാജ്യദ്രോഹ കേസെടുത്തതിലൂടെ ബി.ജെ.പിയുടെ ഫാസിസ്റ്റ് മുഖമാണ്…

Posted by Oommen Chandy on Friday, January 29, 2021

ഉമ്മന്‍ചാണ്ടിയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് തരൂരും രംഗത്തെത്തി. Thank you ഓസിച്ചേട്ടാ, എല്ലാ പിന്തുണക്കും നന്ദി എന്നാണ് തരൂര്‍ ഉമ്മന്‍ചാണ്ടിയോട് പറഞ്ഞത്.

കഴിഞ്ഞദിവസമാണ് ശശി തരൂരിനെതിരെ ഡല്‍ഹി പൊലീസ് രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തത്. വിവാദ കാര്‍ഷിക നിയമത്തിനെതിരെ റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകന്‍ വെടിയേറ്റ് മരിച്ചെന്ന് വ്യാജപ്രചരണം നടത്തിയതിനാണ് കേസെടുത്തത്. ഇന്ത്യാ ടുഡേ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി, നാഷണല്‍ ഹെറാള്‍ഡിലെ മൃണാല്‍ പാണ്ഡെ, ഖ്വാസി ആവാസ് എഡിറ്റര്‍ സഫര്‍ അഗ, കാരവന്‍ മാസിക സ്ഥാപക എഡിറ്റര്‍ പരേഷ് നാഥ്, എഡിറ്റര്‍ അനന്ത് നാഗ്, എക്സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ ജോസ് എന്നിവര്‍ക്കെതിരേയും കേസെടുത്തു.

വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ സര്‍ദേശായിക്കെതിരെ ഇന്ത്യാ ടുഡേ നടപടിയെടുത്തിരുന്നു. രണ്ടാഴ്ചത്തേക്ക് വാര്‍ത്താ അവതരണത്തില്‍ നിന്ന് രാജ്ദീപിനെ മാറ്റി.
സസ്‌പെന്‍ഷനൊപ്പം ഒരു മാസത്തെ ശമ്പളവും അദ്ദേഹത്തിന് നല്‍കില്ലെന്നുമാണ് ചാനല്‍ അറിയിപ്പ്. ഇന്ത്യാ ടുഡേയുടെ കണ്‍സള്‍ട്ടിംഗ് എഡിറ്ററും ചാനലിലെ മുതിര്‍ന്ന വാര്‍ത്താവതാരകനുമാണ് രാജ്ദീപ് സര്‍ദേശായി.

ഡല്‍ഹിയിലെ പ്രക്ഷോഭത്തിനിടെ കര്‍ഷകര്‍ക്ക് നേരെ പൊലീസ് വെടിവച്ചെന്നും ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടെന്നുമാണ് രാജ്ദീപ് ട്വീറ്റ് ചെയ്തത്. എന്നാല്‍, അമിത വേഗത്തിലെത്തിയ ട്രാക്ടര്‍ പൊലീസിന്റെ ബാരിക്കേഡില്‍ ഇടിച്ചു മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചതെന്നാണ് ഡല്‍ഹി പൊലീസിന്റെ വാദം. ഇതിന്റെ വീഡിയോയും പൊലീസ് പുറത്തുവിട്ടിരുന്നു. പിന്നാലെ രാജ്ദീപിനെതിരെയും ഇന്ത്യ ടുഡേ ചാനലിനെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് നടപടി.

Next Story