‘എംസി കമറുദ്ദീനെതിരായ നടപടി രാഷ്ട്രീയ പ്രേരിതം’; സര്‍ക്കാര്‍ പ്രതിപക്ഷ എംഎല്‍എമാരെ വേട്ടയാടുകയാണെന്ന് ഉമ്മന്‍ചാണ്ടി
കൊച്ചി: ഫേഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുസ്ലീം ലീഗ് എംഎല്‍എ എംസി കമറുദ്ദീനെ ന്യായീകരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കമറുദ്ദീനെതിരായ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും പൊലീസിന്റെ നടപടി നിയമപരമല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അന്വേഷണ ഏജന്‍സികളെ കുറ്റപ്പെടുത്തി സര്‍ക്കാരിന് രക്ഷപ്പെടാനാകില്ലെന്നും പ്രതിപക്ഷ എംഎല്‍എമാരെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു..കെഎം ഷാജി, പിടി തോമസ്, വിഡി സതീശന് എന്നിവര്‍ക്കെതിരായ സര്‍ക്കാരിന്റെ നീക്കം ഭയം കൊണ്ടാണെന്നും ഇവര്‍ക്കെതിരായ ഒരു അഴിമതിയും കൊണ്ട് വരാന്‍ സര്‍ക്കാരിനായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. […]

കൊച്ചി: ഫേഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുസ്ലീം ലീഗ് എംഎല്‍എ എംസി കമറുദ്ദീനെ ന്യായീകരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കമറുദ്ദീനെതിരായ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും പൊലീസിന്റെ നടപടി നിയമപരമല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അന്വേഷണ ഏജന്‍സികളെ കുറ്റപ്പെടുത്തി സര്‍ക്കാരിന് രക്ഷപ്പെടാനാകില്ലെന്നും പ്രതിപക്ഷ എംഎല്‍എമാരെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു..
കെഎം ഷാജി, പിടി തോമസ്, വിഡി സതീശന് എന്നിവര്‍ക്കെതിരായ സര്‍ക്കാരിന്റെ നീക്കം ഭയം കൊണ്ടാണെന്നും ഇവര്‍ക്കെതിരായ ഒരു അഴിമതിയും കൊണ്ട് വരാന്‍ സര്‍ക്കാരിനായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എംസി കമറുദ്ദീനെ ന്യായീകരിച്ച് നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. കമറുദ്ദീന് അഴിമതി നടത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ ബിസിനസ് പൊളിഞ്ഞു പോയതാണെന്നുമായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്. സര്‍ക്കാര്‍ കമറുദ്ദീനെതിരെ കള്ളക്കേസെടുത്തതാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഞായറാഴ്ച്ച രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകള്‍ അടക്കം 111 വഞ്ചനാ കേസുകളാണ് കമറുദ്ദീനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വലിയ പറമ്പ്, തൃക്കരിപ്പൂര്‍ സ്വദേശികളില്‍ നിന്നും 27 ലക്ഷം രൂപ തട്ടിയെന്നായിരുന്നു കമറുദ്ദീനെതിരെ ഇന്ന് രജിസ്റ്റര്‍ ചെയ്ത കേസ്. ഈ കേസില്‍ പൂക്കോയ തങ്ങളും കൂട്ടുപ്രതിയാണ്.