Top

പുതുപ്പള്ളിയില്‍ തുടങ്ങി; പദയാത്രയുമായി ഉമ്മന്‍ ചാണ്ടി, സജീവമാവുന്നതിന്റെ മുന്നോടിയോ?

കോട്ടയം: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ പുതുപ്പള്ളിയില്‍ പദയാത്ര. നിയമസഭാ തെരഞ്ഞെടുപ്പിന് യുഡിഎഫ് മുന്നണിയെ നയിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് പുതുപ്പള്ളിയില്‍ പദയാത്രയുമായി ഉമ്മന്‍ ചാണ്ടി എത്തിയത്. ഉമ്മന്‍ ചാണ്ടി കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന്റെ ഭാഗമായാണ് യാത്രയെന്നാണ് സൂചന. പുതുപ്പള്ളിയിലെ തോട്ടപ്പള്ളിയില്‍നിന്നും ആരംഭിച്ച് പുതുപ്പള്ളി നഗരത്തിലാണ് സമരം അവസാനിച്ചത്. കാര്‍ഷിക നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതിനെ അഭിനന്ദിച്ച ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ചെയ്തതുപോലെ കാര്‍ഷിക നിയമങ്ങള്‍ കേരളത്തിന് ബാധകമല്ലെന്ന നിയമം […]

6 Jan 2021 10:50 AM GMT

പുതുപ്പള്ളിയില്‍ തുടങ്ങി; പദയാത്രയുമായി ഉമ്മന്‍ ചാണ്ടി, സജീവമാവുന്നതിന്റെ മുന്നോടിയോ?
X

കോട്ടയം: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ പുതുപ്പള്ളിയില്‍ പദയാത്ര. നിയമസഭാ തെരഞ്ഞെടുപ്പിന് യുഡിഎഫ് മുന്നണിയെ നയിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് പുതുപ്പള്ളിയില്‍ പദയാത്രയുമായി ഉമ്മന്‍ ചാണ്ടി എത്തിയത്. ഉമ്മന്‍ ചാണ്ടി കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന്റെ ഭാഗമായാണ് യാത്രയെന്നാണ് സൂചന.

പുതുപ്പള്ളിയിലെ തോട്ടപ്പള്ളിയില്‍നിന്നും ആരംഭിച്ച് പുതുപ്പള്ളി നഗരത്തിലാണ് സമരം അവസാനിച്ചത്. കാര്‍ഷിക നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതിനെ അഭിനന്ദിച്ച ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ചെയ്തതുപോലെ കാര്‍ഷിക നിയമങ്ങള്‍ കേരളത്തിന് ബാധകമല്ലെന്ന നിയമം കേരളവും പാസാക്കണമെന്നും ആവശ്യപ്പെട്ടു. പാളത്തൊപ്പിയുമായാണ് ഉമ്മന്‍ ചാണ്ടി പദയാത്രയ്‌ക്കെത്തിയത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതുമായി പദയാത്രയ്ക്ക് ബന്ധമില്ലെന്നും കോണ്‍ഗ്രസ് കര്‍ഷകര്‍ക്കൊപ്പമാണെന്ന സന്ദേശം വ്യക്തമാക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

യാത്രയ്ക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളില്ലെന്ന് ഉമ്മന്‍ചാണ്ടി അവകാശപ്പെടുന്നുണ്ടെങ്കിലും പുതുപ്പള്ളിയില്‍ നടത്തിയ പദയാത്ര തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ളത് തന്നെയാണെന്ന വാദങ്ങളും ഉയരുന്നുണ്ട്. ഉമ്മന്‍ ചാണ്ടി നേതൃനിരയിലേക്ക് വരണമെന്ന ആവശ്യം ഘടകകക്ഷികളടക്കം ഉന്നയിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ നിരാശരായ പ്രവര്‍ത്തകരെ ഉമ്മന്‍ചാണ്ടി ഫാക്ടര്‍ എത്തിച്ച് സജീവമാക്കണമെന്നാണ് നേതാക്കളില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ കനത്ത തിരിച്ചടിയാണ് യുഡിഎഫിനുണ്ടായത്. എട്ടില്‍ ആറ് പഞ്ചായത്തുകളും യുഡിഎഫിന് നഷ്ടമായി. ഈ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടിതന്നെ നേരിട്ടിറങ്ങണമെന്നാണ് ആവശ്യം. ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ ബൂത്ത് തലത്തിലടക്കം പ്രവര്‍ത്തനങ്ങള്‍ ശ്ക്തമാക്കണമെന്നാണ് എഐസിസി ആവശ്യപ്പെട്ടിരിക്കുന്നത്.

Next Story