Top

‘സൗമ്യയുടെ കുടുംബവുമായി വര്‍ഷങ്ങളുടെ ബന്ധം’; അനുശോചനമറിയിച്ച് ഉമ്മന്‍ചാണ്ടി

ഇസ്രായേലിലെ അഷ്‌കലോണില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സൗമ്യയുടെ കുടുംബവുമായി വര്‍ഷങ്ങളായുള്ള ബന്ധമാണുള്ളതെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചു. വിദേശരാജ്യങ്ങളില്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി കരുതലിന്റെ കാവല്‍ മാലാഖമാരായി സേവനം ചെയ്യുന്ന മലയാളി നഴ്‌സുമാര്‍ എത്രമാത്രം അപകടകരമായ സാഹചര്യങ്ങളിലാണ് ജോലി ചെയ്യുന്നത് എന്നുകൂടിയാണ് ഈ ദാരുണ ദുരന്തം വിരല്‍ ചൂണ്ടുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ സന്തോഷാണ് ഇന്നലെ […]

12 May 2021 7:48 AM GMT

‘സൗമ്യയുടെ കുടുംബവുമായി വര്‍ഷങ്ങളുടെ ബന്ധം’; അനുശോചനമറിയിച്ച് ഉമ്മന്‍ചാണ്ടി
X

ഇസ്രായേലിലെ അഷ്‌കലോണില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സൗമ്യയുടെ കുടുംബവുമായി വര്‍ഷങ്ങളായുള്ള ബന്ധമാണുള്ളതെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചു.

വിദേശരാജ്യങ്ങളില്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി കരുതലിന്റെ കാവല്‍ മാലാഖമാരായി സേവനം ചെയ്യുന്ന മലയാളി നഴ്‌സുമാര്‍ എത്രമാത്രം അപകടകരമായ സാഹചര്യങ്ങളിലാണ് ജോലി ചെയ്യുന്നത് എന്നുകൂടിയാണ് ഈ ദാരുണ ദുരന്തം വിരല്‍ ചൂണ്ടുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ സന്തോഷാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. സൗമ്യ കെയര്‍ ടെക്കറായി ജോലി ചെയ്യുന്ന വീടിന് മുകളിലേക്ക് റോക്കറ്റ് പതിക്കുകയായിരുന്നു.

കുടുംബവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ മെമ്പര്‍മാരായ സതീശന്റയും സാവിത്രിയുടെയും മകളാണ് സൗമ്യ. ഏക മകന്‍ അഡോണ്‍ കുടുംബത്തോടൊപ്പം നാട്ടിലാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇസ്രയേലില്‍ വര്‍ഷങ്ങളായി ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖകരവും വേദനാജനകവുമാണ്.

സന്തോഷുമായി സൗമ്യ വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടയില്‍ ബോംബാക്രമണത്തിന്റെ രൂപത്തില്‍ എത്തിയ അപ്രതീക്ഷിത മരണം ഏറെ ദാരുണമായി.
പൊതുപ്രവര്‍ത്തകരും ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ അംഗങ്ങളുമായ സതീശന്റെയും സാവിത്രിയുടെയും മകളാണ് ദുരന്തത്തിനിരയായ സൗമ്യ. ഈ കുടുംബവുമായി വര്‍ഷങ്ങളായുള്ള ബന്ധമാണുള്ളത്. അപ്രതീക്ഷിതമായി ഉണ്ടായ വേര്‍പാടിന്റെ നടുക്കത്തില്‍ കഴിയുന്ന കുടുംബാംഗങ്ങളുടെ വേദന നാടിന്റെ മുഴുവന്‍ സങ്കടമാണ്.

വിദേശരാജ്യങ്ങളില്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി കരുതലിന്റെ കാവല്‍ മാലാഖമാരായി സേവനം ചെയ്യുന്ന മലയാളി നഴ്‌സുമാര്‍ എത്രമാത്രം അപകടകരമായ സാഹചര്യങ്ങളിലാണ് ജോലി ചെയ്യുന്നത് എന്നുകൂടിയാണ് ഈ ദാരുണ ദുരന്തം വിരല്‍ചൂണ്ടുന്നത്.

സന്തോഷുമായും കുടുംബാംഗങ്ങളുമായും ഫോണില്‍ സംസാരിച്ചു.സൗമ്യയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി സഹമന്ത്രി വി. മുരളീധരന് കത്ത് അയച്ചു.

Also Read: ‘സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചു’; കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നെന്ന് മുഖ്യമന്ത്രി പിണറായി

Next Story