Top

ചെന്നിത്തലയ്ക്കായി സമ്മര്‍ദ്ദം ചെലുത്തി ഉമ്മന്‍ചാണ്ടി, ‘ആവേശം കൊണ്ടു മാത്രം പാര്‍ട്ടിയെ ചലിപ്പിക്കാനാവില്ല’; ഹൈക്കമാന്‍ഡ് നേതാക്കളെ വിളിച്ചു

പ്രതിപക്ഷ സ്ഥാനത്തേക്ക് രമേശ് ചെന്നിത്തല വേണമെന്ന നിലപാടില്‍ നിന്ന് മാറാതെ ഉമ്മന്‍ചാണ്ടി. ചെന്നിത്തലയ്ക്കായി മുതിര്‍ന്ന ഹൈക്കമാന്‍ഡ് നേതാക്കളെ ഉമ്മന്‍ചാണ്ടി ഫോണില്‍ വിളിച്ചു.പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടു പോവാന്‍ ചെന്നിത്തല വേണമെന്നും ആവേശം കൊണ്ടു മാത്രം പാര്‍ട്ടിയെ ചലിപ്പിക്കാനാവില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രതിപക്ഷ നേതാവിനെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ യുഡിഎഫിന്റെ ഭൂരിഭാഗം എംഎല്‍എമാരും വിഡി സതീശനെയാണ് പിന്തുണയ്ക്കുന്നത്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കള്‍ രമേശ് ചെന്നിത്തലയ്ക്കായി നില്‍ക്കുന്നതാണ് ഹൈക്കമാന്റിനെ കുഴക്കുന്നത്. ചെന്നിത്തലയെ ജനം വിശ്വാസത്തിലെടുക്കുന്നില്ലെന്നും അടിമുടി അഴിച്ചു പണി നടത്തിയില്ലെങ്കില്‍ ജനപിന്തുണ […]

20 May 2021 11:09 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചെന്നിത്തലയ്ക്കായി സമ്മര്‍ദ്ദം ചെലുത്തി ഉമ്മന്‍ചാണ്ടി, ‘ആവേശം കൊണ്ടു മാത്രം പാര്‍ട്ടിയെ ചലിപ്പിക്കാനാവില്ല’; ഹൈക്കമാന്‍ഡ് നേതാക്കളെ വിളിച്ചു
X

പ്രതിപക്ഷ സ്ഥാനത്തേക്ക് രമേശ് ചെന്നിത്തല വേണമെന്ന നിലപാടില്‍ നിന്ന് മാറാതെ ഉമ്മന്‍ചാണ്ടി. ചെന്നിത്തലയ്ക്കായി മുതിര്‍ന്ന ഹൈക്കമാന്‍ഡ് നേതാക്കളെ ഉമ്മന്‍ചാണ്ടി ഫോണില്‍ വിളിച്ചു.
പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടു പോവാന്‍ ചെന്നിത്തല വേണമെന്നും ആവേശം കൊണ്ടു മാത്രം പാര്‍ട്ടിയെ ചലിപ്പിക്കാനാവില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പ്രതിപക്ഷ നേതാവിനെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ യുഡിഎഫിന്റെ ഭൂരിഭാഗം എംഎല്‍എമാരും വിഡി സതീശനെയാണ് പിന്തുണയ്ക്കുന്നത്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കള്‍ രമേശ് ചെന്നിത്തലയ്ക്കായി നില്‍ക്കുന്നതാണ് ഹൈക്കമാന്റിനെ കുഴക്കുന്നത്. ചെന്നിത്തലയെ ജനം വിശ്വാസത്തിലെടുക്കുന്നില്ലെന്നും അടിമുടി അഴിച്ചു പണി നടത്തിയില്ലെങ്കില്‍ ജനപിന്തുണ നഷ്ടപ്പെടുമെന്നുമാണ് വിഡി സതീശനെ പിന്തുണയ്ക്കുന്നവരുടെ നിലപാട്.

എഐസിസി നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വൈത്തിലിംഗം എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍ മേല്‍ തുടര്‍ചര്‍ച്ചകള്‍ നടക്കും. പ്രതിപക്ഷ നേതാവായി ആരുവരണമെന്ന കാര്യത്തില്‍ സോണിയ ഗാന്ധി ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം സോണിയ തേടിയതാണ് സൂചനകള്‍. പ്രതിപക്ഷ നേതാവായി ഒരിക്കല്‍ കൂടി അവസരം കിട്ടാന്‍ രമേശ് ചെന്നിത്തലയും കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

Next Story