Top

‘കെപിസിസി അധ്യക്ഷനാകാനില്ല’; ഒരു സ്ഥാനവും ഏറ്റെടുക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി

കെപിസിസി അധ്യക്ഷനാകാനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പുതുപ്പള്ളി എംഎല്‍എയുമായ ഉമ്മന്‍ ചാണ്ടി. താന്‍ അധ്യക്ഷനാകും എന്ന് പറഞ്ഞ് വരുന്ന വാര്‍ത്തകള്‍ എല്ലാം തെറ്റാണ്. കെപിസിസിയുടെ ഒരു സ്ഥാനവും ഏറ്റെടുക്കാനില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത വി ഡി സതീശന് എല്ലാവിധ പിന്തുണയും അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാറ്റം വേണമോ, വേണ്ടയോ എന്നും കെപിസിസി അധ്യക്ഷന്‍ ആരെന്നും എല്ലാം തീരുമാനിക്കുന്നത് എഐസിസിയാണ്. കെപിസിസിയുടെ ഒരു സ്ഥാനവും ഏറ്റെടുക്കില്ല. ഉമ്മന്‍ ചാണ്ടി […]

23 May 2021 10:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കെപിസിസി അധ്യക്ഷനാകാനില്ല’; ഒരു സ്ഥാനവും ഏറ്റെടുക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി
X

കെപിസിസി അധ്യക്ഷനാകാനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പുതുപ്പള്ളി എംഎല്‍എയുമായ ഉമ്മന്‍ ചാണ്ടി. താന്‍ അധ്യക്ഷനാകും എന്ന് പറഞ്ഞ് വരുന്ന വാര്‍ത്തകള്‍ എല്ലാം തെറ്റാണ്. കെപിസിസിയുടെ ഒരു സ്ഥാനവും ഏറ്റെടുക്കാനില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത വി ഡി സതീശന് എല്ലാവിധ പിന്തുണയും അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മാറ്റം വേണമോ, വേണ്ടയോ എന്നും കെപിസിസി അധ്യക്ഷന്‍ ആരെന്നും എല്ലാം തീരുമാനിക്കുന്നത് എഐസിസിയാണ്. കെപിസിസിയുടെ ഒരു സ്ഥാനവും ഏറ്റെടുക്കില്ല.

ഉമ്മന്‍ ചാണ്ടി

എല്ലാവരുടെയും സഹകരണത്തോടെ യുഡിഎഫ് മുന്നോട്ട് പോകുമെന്നും മാധ്യമങ്ങള്‍ അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ നല്‍കുന്നുവെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങള്‍ പരിശോധിച്ചായിരിക്കും മുന്നോട്ട് പോവുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: ‘പ്രഫുല്‍ പട്ടേല്‍ ഏകാധിപതി, ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണം’; ദ്വീപ് ജനതയ്ക്ക് പിന്തുണയുമായി സിപിഐഎം

അതേസമയം സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ആണ് കേരളത്തിന്റെ പൊതുബോധമെന്നും ആശയപരമായ പോരാട്ടത്തിലൂടെ ഈ മണ്ണില്‍ വര്‍ഗീയതയുടെ രാഷ്ട്രീയത്തെ കുഴിച്ചു മൂടുക എന്നതാവും യു ഡി എഫിന്റെ പ്രഥമ പരിഗണനയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. വര്‍ഗീയതയോടു സന്ധിയില്ലാത്ത സമരം ആണ് തന്റെ രാഷ്ട്രീയമെന്നും ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയെയും ഒരു പോലെ എതിര്‍ത്തു തോല്‍പ്പിക്കുന്ന പോരാട്ടം ആവണം നടത്തേണ്ടതെന്നുമായിരുന്നു സതീശന്‍ പറഞ്ഞത്.

ALSO READ: കോണ്‍ഗ്രസ് ടൂള്‍കിറ്റ് കേസ്; ബിജെപി നേതാക്കളുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ്

Next Story

Popular Stories