Top

‘എഐസിസിയുടെ തീരുമാനം എല്ലാവരും അംഗീകരിച്ചു, ഇനി പിന്നിലേക്ക് പോവാനില്ല’; രമേശ് ചെന്നിത്തലയുടെ പരാതിയില്‍ ഉമ്മന്‍ ചാണ്ടി

പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വിഡി സതീശനെ നിയമിച്ച ഹൈക്കമാന്‍ഡ് തീരുമാനം എല്ലാ കോണ്‍ഗ്രസ് നേതാക്കളും ഒന്നിച്ചെടുത്തതാണെന്നും ഇനി അതില്‍ അഭിപ്രായം പറയുന്നില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്ന് മാറ്റിയ നടപടിയില്‍ താന്‍ അപമാനിതനായെന്ന് രമേശ് ചെന്നിത്തല കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് പറഞ്ഞ സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ‘എഐസിസിയുടെ തീരുമാനമാണ്. ആ തീരുമാനം ഞങ്ങളെല്ലാവരും അംഗീകരിച്ചു. ആ സാഹചര്യത്തില്‍ അതിന്റെ പിന്നോക്കം പോയി അഭിപ്രായം പറയാന്‍ ഞാനില്ല,’ ഉമ്മന്‍ചാണ്ടി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. […]

29 May 2021 6:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘എഐസിസിയുടെ തീരുമാനം എല്ലാവരും അംഗീകരിച്ചു, ഇനി പിന്നിലേക്ക് പോവാനില്ല’;  രമേശ് ചെന്നിത്തലയുടെ പരാതിയില്‍ ഉമ്മന്‍ ചാണ്ടി
X

പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വിഡി സതീശനെ നിയമിച്ച ഹൈക്കമാന്‍ഡ് തീരുമാനം എല്ലാ കോണ്‍ഗ്രസ് നേതാക്കളും ഒന്നിച്ചെടുത്തതാണെന്നും ഇനി അതില്‍ അഭിപ്രായം പറയുന്നില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്ന് മാറ്റിയ നടപടിയില്‍ താന്‍ അപമാനിതനായെന്ന് രമേശ് ചെന്നിത്തല കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് പറഞ്ഞ സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

‘എഐസിസിയുടെ തീരുമാനമാണ്. ആ തീരുമാനം ഞങ്ങളെല്ലാവരും അംഗീകരിച്ചു. ആ സാഹചര്യത്തില്‍ അതിന്റെ പിന്നോക്കം പോയി അഭിപ്രായം പറയാന്‍ ഞാനില്ല,’ ഉമ്മന്‍ചാണ്ടി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഒപ്പം യുഡിഎഫിലെ എല്ലാ ഘടകകക്ഷികളെയും വിശ്വാസത്തിലെടുത്താണ് കോണ്‍ഗ്രസ് മുന്നോട്ട് പോയിട്ടുള്ളതെന്നും ഘടകക്ഷികളുടെ പരാതികള്‍ ഗൗരവമായിത്തന്നെ കാണാറുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ‘യുഡിഎഫിന് നേതൃത്വം കൊടുക്കുന്നത് കോണ്‍ഗ്രസാണ്. പക്ഷെ കോണ്‍ഗ്രസ് എപ്പോഴും ഘടകകക്ഷികളെ വിശ്വസാത്തിലെടുത്താണ് മുന്നോട്ട് പോയത്. അതിന് എപ്പോഴെങ്കിലും വ്യതിനായാനം ഉണ്ടായിട്ടുണ്ടെങ്കില്‍ പരാതി വരുമ്പോള്‍ പരിശോധിക്കുകയും ആ തെറ്റിദ്ധാരണ നീക്കുകയും ചെയ്താണ് മുന്നോട്ട് നീങ്ങിയിട്ടുള്ളത്. ഘടകക്ഷികള്‍ ആക്ഷേപം പറഞ്ഞാല്‍ ഗൗരവത്തില്‍ തന്നെ കോണ്‍ഗ്രസ് എടുക്കും. അത് പരിശോധിക്കും ആ തെറ്റിദ്ധാരണ നീക്കാന്‍ വേണ്ടതെല്ലാം ചെയ്യും,’ ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസ് ചില കാര്യങ്ങള്‍ ഗൗരവമായി ആലോചിക്കേണ്ടതുണ്ടെന്നും സമയബന്ധിതമായി തീരുമാനമുണ്ടാവണം എന്നും ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിന്റെ പ്രതികരണത്തിന് പിന്നാലെയാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. യുഡിഎഫില്‍ എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കാനുള്ള താമസമുണ്ടെന്നും അച്ചടക്കം വേണമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞിരുന്നു.

Next Story