
ഗവൺമെൻറിൻറെ അഴിമതികൾ ഒളിച്ചു വെക്കാനാണ് സർക്കാരിന്റെ ശ്രമമെന്ന് ആരോപിച്ചു ഉമ്മൻ ചാണ്ടി. പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെതിരായ വിജിലന്‍സ് നീക്കത്തെ പറ്റി പ്രതികരിക്കവേ ആണ് ഇബ്രാഹിം കുഞ്ഞിൻ്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടത്.
ഗുരുതരമായ അഴിമതി നടത്തിയ കമ്പനി ആണെങ്കിൽ ആ കമ്പനിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യേണ്ടതല്ലേ..? എന്നാൽ അഴിമതി നടത്തിയെന്ന് പറയുന്ന കമ്പനിക്ക് കൂടുതൽ വർക്കുകൾ നൽകുന്നുണ്ട്.
പാലാരിവട്ടം പാലം ഇടതുപക്ഷ സർക്കാർ നേട്ടമായി പറഞ്ഞിരുന്നു. പാലത്തിന്റെ ഇളകിപ്പോയ ഭാഗത്തിൻ്റെ പണി നടത്തിയതും ഇടത് സർക്കാർ ആണ്. പക്ഷേ ബലക്ഷയം ഉണ്ടോ എന്ന് പരിശോധിക്കാൻ ലോഡ് ടെസ്റ്റ് നടത്തിയിട്ടില്ല. ഇതുകൊണ്ടൊന്നും പ്രതിപക്ഷത്തിൻ്റെ വായടയ്ക്കാനാവില്ല, ഉമ്മൻചാണ്ടി ചൂണ്ടി കാണിക്കുന്നു.
പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും എന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത് . നടപടി വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.