Top

സിപിഐഎം-കോണ്‍ഗ്രസ് കൂട്ടുകെട്ട് അനിവാര്യം; എതിരുനിന്നത് കേരളത്തിലെ സിപിഐഎം മാത്രമെന്ന് ഉമ്മന്‍ ചാണ്ടി

സിപിഐഎം-കോണ്‍ഗ്രസ് കൂട്ടുകെട്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അനിവാര്യമാണെന്ന് ഉമ്മന്‍ ചാണ്ടി. ബിജെപിയെ എതിര്‍ക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. കോണ്‍ഗ്രസിന്റെ ശക്തി കുറഞ്ഞിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ കോണ്‍ഗ്രസിനെ ആരും എഴുതിത്തള്ളേണ്ട എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തിലെ സിപിഐഎം മാത്രമാണ് നേരത്തെയും ഇതിന് എതിര് നിന്നിട്ടുള്ളത്. കഴിഞ്ഞ ബീഹാര്‍ തെരഞ്ഞെടുപ്പിലും ഇത് കണ്ടതാണ്. ബീഹാര്‍ തെരെഞ്ഞടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് കൊണ്ട് മാത്രം എട്ടോളം സീറ്റുകളില്‍ ബിജെപി വിരുദ്ധ മുന്നണി തോറ്റെന്നും ബിജെപിക്കെതിരെ മതേതരത്വ ശക്തികള്‍ ഒന്നിക്കണമെന്നും ഉമ്മന്‍ […]

1 Nov 2020 4:55 AM GMT

സിപിഐഎം-കോണ്‍ഗ്രസ് കൂട്ടുകെട്ട് അനിവാര്യം; എതിരുനിന്നത് കേരളത്തിലെ സിപിഐഎം മാത്രമെന്ന് ഉമ്മന്‍ ചാണ്ടി
X

സിപിഐഎം-കോണ്‍ഗ്രസ് കൂട്ടുകെട്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അനിവാര്യമാണെന്ന് ഉമ്മന്‍ ചാണ്ടി. ബിജെപിയെ എതിര്‍ക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. കോണ്‍ഗ്രസിന്റെ ശക്തി കുറഞ്ഞിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ കോണ്‍ഗ്രസിനെ ആരും എഴുതിത്തള്ളേണ്ട എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കേരളത്തിലെ സിപിഐഎം മാത്രമാണ് നേരത്തെയും ഇതിന് എതിര് നിന്നിട്ടുള്ളത്. കഴിഞ്ഞ ബീഹാര്‍ തെരഞ്ഞെടുപ്പിലും ഇത് കണ്ടതാണ്. ബീഹാര്‍ തെരെഞ്ഞടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് കൊണ്ട് മാത്രം എട്ടോളം സീറ്റുകളില്‍ ബിജെപി വിരുദ്ധ മുന്നണി തോറ്റെന്നും ബിജെപിക്കെതിരെ മതേതരത്വ ശക്തികള്‍ ഒന്നിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ബലാത്സംഗം ചെയ്യപ്പെട്ട ആത്മാഭിമാനമുള്ള സ്ത്രീകള്‍ മരിക്കുമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന തന്റെ ശ്രദ്ധയില്‍ പെട്ടില്ലെന്നും അ്‌ദ്ദേഹം പറഞ്ഞു.

Next Story