സൗമ്യ കൊല്ലപ്പെട്ടത് തീവ്രവാദി ആക്രമണത്തിലെന്ന് ഉമ്മന്‍ചാണ്ടിയും; ചര്‍ച്ചയായി, തിരുത്ത് ആറു തവണ
ഇസ്രായേലില്‍ മലയാളി യുവതി സൗമ്യ കൊല്ലപ്പെട്ടത് പാലസ്തീന് തീവ്രവാദികളുടെ ആക്രമണത്തിലാണെന്ന പരാമര്‍ശവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും. പരാമര്‍ശം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായതോടെ ഉമ്മന്‍ചാണ്ടി പോസ്റ്റ് തിരുത്തി. ആദ്യ പോസ്റ്റ്: ”ഇസ്രയേലില്‍ വര്‍ഷങ്ങളായി ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖകരവും വേദനാജനകവുമാണ്.” തിരുത്തിയ പോസ്റ്റ്: ”ഇസ്രയേലില്‍ വര്‍ഷങ്ങളായി ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം […]

ഇസ്രായേലില്‍ മലയാളി യുവതി സൗമ്യ കൊല്ലപ്പെട്ടത് പാലസ്തീന് തീവ്രവാദികളുടെ ആക്രമണത്തിലാണെന്ന പരാമര്‍ശവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും. പരാമര്‍ശം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായതോടെ ഉമ്മന്‍ചാണ്ടി പോസ്റ്റ് തിരുത്തി.
ആദ്യ പോസ്റ്റ്: ”ഇസ്രയേലില്‍ വര്‍ഷങ്ങളായി ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖകരവും വേദനാജനകവുമാണ്.”
തിരുത്തിയ പോസ്റ്റ്: ”ഇസ്രയേലില്‍ വര്‍ഷങ്ങളായി ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖകരവും വേദനാജനകവുമാണ്.” ഇക്കാര്യം ഉമ്മന്‍ചാണ്ടിയുടെ എഡിറ്റിംഗ് ഹിസ്റ്ററിയില്‍ വ്യക്തമാണ്.

നേരത്തെ യുഡിഎഫിന്റെ വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയായിരുന്ന വീണാ എസ് നായരും സമാനമായ പരാമര്‍ശം നടത്തിയിരുന്നു. വിവാദമായതോടെ വീണാ നായരും പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. ലഭിച്ച സ്ക്രീന്‍ഷോട്ട് താന്‍ ശ്രദ്ധിക്കാതെ പോസ്റ്റ് ചെയ്യുകയായിരുന്നെന്നും അത് ബോധപൂര്വ്വമല്ലെന്നുമാണ് വീണ പറഞ്ഞത്. സംഭവിച്ച തെറ്റിന് ഖേദംപ്രകടിപ്പിക്കുന്നതായും വീണ അറിയിച്ചിരുന്നു.
”പാലസ്തീന് തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തില്‍ അടിമാലി സ്വദേശിയായ സൗമ്യ സന്തോഷ് കൊല്ലപ്പെട്ടു.” പ്രിയ സഹോദരിക്ക് ആദരാഞ്ജലികള്‍ എന്നായിരുന്ന വീണയുടെ പോസ്റ്റ്. പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് വീണ പോസ്റ്റില്‍ തിരുത്ത് വരുത്തിയത്. തുടര്‍ന്ന് പറഞ്ഞത് ഇങ്ങനെ: ”മലയാളി യുവതി ഇസ്രായിലില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് എനിക്ക് ലഭിച്ച ഒരു സ്ക്രീന്‍ഷോട്ട് ശ്രദ്ധിക്കാതെ ഞാന്‍ പോസ്റ്റ് ചെയ്തിരുന്നു. അത് ബോധപൂര്‍വ്വമല്ല.. എന്റെ കയ്യില്‍ നിന്നും സംഭവിച്ച തെറ്റിന് ഖേദം പ്രകടിപ്പിക്കുന്നു.”
അതേസമയം,സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”ഇസ്രായേലില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശി സൗമ്യ സന്തോഷിന്റെ മൃതദേഹം എത്രയും വേഗത്തില്‍ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചു. ഇസ്രായേലിലെ ഇന്ത്യന്‍ അംബാസിഡര്‍ സജ്ജീവ് കുമാറുമായി നോര്‍ക്കയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന് ബന്ധപ്പെട്ടു. പ്രാദേശിക ഭരണ സംവിധാനവുമായി ഇന്ത്യന്‍ എംബസി ബന്ധപ്പെട്ടിട്ടുണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്. സൗമ്യയുടെ അകാല വിയോഗത്തില്‍ കുടുംബത്തിന് ആശ്വാസമേകാനാവും വിധം നഷ്ടപരിഹാരം നേടിയെടുക്കാന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. കുടുബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു..”
ഇന്നലെയാണ് ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് ആണ് കൊല്ലപ്പെട്ടത്. സൗമ്യ കെയര്‍ ടെക്കറായി ജോലി ചെയ്യുന്ന വീടിന് മുകളിലേക്ക് റോക്കറ്റ് പതിക്കുകയായിരുന്നു.
ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ മെമ്പര്‍മാരായ സതീശന്റയും സാവിത്രിയുടെയും മകളാണ് സൗമ്യ.