ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ; ‘ആജീവനാന്തം മാറ്റമില്ല’
കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം തുടങ്ങുന്നതിനുമുമ്പേ, തന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കെപിസിസി നേതൃത്വവുമാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതില്‍ മാറ്റം ഉണ്ടാകില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് മത്സരിക്കണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. നേമത്തോ വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരത്തോ മത്സരിക്കണമെന്നായിരുന്നു ആവശ്യം. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ശക്തമായ എതിര്‍പ്പുയര്‍ത്തുന്ന ബിജെപിയെ മുന്നില്‍ നിന്ന് നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറാണ് എന്ന […]

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം തുടങ്ങുന്നതിനുമുമ്പേ, തന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കെപിസിസി നേതൃത്വവുമാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതില്‍ മാറ്റം ഉണ്ടാകില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് മത്സരിക്കണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. നേമത്തോ വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരത്തോ മത്സരിക്കണമെന്നായിരുന്നു ആവശ്യം. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ശക്തമായ എതിര്‍പ്പുയര്‍ത്തുന്ന ബിജെപിയെ മുന്നില്‍ നിന്ന് നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറാണ് എന്ന സന്ദേശം നല്‍കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നിര്‍ദേശം കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ട് വെച്ചത്. സംസ്ഥാനത്തെ ബിജെപിയുടെ ഏക സീറ്റായ നേമത്ത് തന്നെ ഉമ്മന്‍ ചാണ്ടി മത്സരിച്ചാല്‍ അത് നല്കുന്ന സന്ദേശം വളരെ വലുതാണെന്ന് ചില നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്.
ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് മത്സരിച്ചാല്‍ തലസ്ഥാന ജില്ലയിലും സീറ്റുകളൊന്നും നിലവില്‍ ഇല്ലാത്ത കൊല്ലത്തും അത് വലിയ ആവേശമായിരിക്കും സമ്മാനിക്കുക എന്ന വിലയിരുത്തലും കോണ്‍ഗ്രസിനുണ്ട്. ബിജെപിയെ എതിര്‍ക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും വലിയ ഊര്‍ജ്ജമാണ് ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വം നല്‍കുക എന്ന വിലയിരുത്തലുമുണ്ട്.
ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് മത്സരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ 140 മണ്ഡലങ്ങളില്‍ എവിടെ നിര്‍ത്തിയാലും ഉമ്മന്‍ചാണ്ടിയെ വിജയിക്കും. അതെന്റെ ഉറച്ച വിശ്വാസമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ഉമ്മന്‍ചാണ്ടി കേരളത്തില്‍ എവിടെ നിന്നാലും വിജയിക്കുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താനും പറഞ്ഞു. അത്രയധികം ജനസ്വീകാര്യത അദ്ദേഹത്തിനുണ്ട്. എങ്കിലും പുതുപ്പള്ളി മണ്ഡലം വിട്ട് ഉമ്മന്‍ചാണ്ടി മത്സരിക്കുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും രാജ്മോഹന്‍ പറഞ്ഞു.