നേമത്തും ഉമ്മന്‍ചാണ്ടി? നിര്ബന്ധിക്കില്ല, സ്വയം തീരുമാനിക്കാമെന്ന് രാഹുല്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടി കേന്ദ്രനേതൃത്വത്തെ സന്നദ്ധത അറിയിച്ചെന്ന് സൂചന. നേമത്ത് മത്സരിക്കാന്‍ അദ്ദേഹത്തെ നിര്ബന്ധിക്കില്ല. ഉമ്മന്‍ചാണ്ടിക്ക് സ്വയം തീരുമാനിക്കാമെന്ന നിലപാടാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. നേമത്ത് മത്സരിക്കാന്‍ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാല്‍ രണ്ടു സീറ്റുകളില്‍ മത്സരിക്കുമോ എന്ന കാര്യം കേന്ദ്രനേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നുമാണ് ഉമ്മന്‍ചാണ്ടി രാവിലെ പറഞ്ഞത്. അതേസമയം, പുതുപ്പള്ളി വിടില്ലെന്ന് ഉമ്മന്‍ചാണ്ടി ഉറപ്പിച്ചു പറയുന്നുണ്ടെങ്കിലും നേമത്ത് മത്സരിക്കില്ലെന്ന് ഉറപ്പിക്കാന്‍ ആര്‍ക്കും കഴിയുന്നില്ലെന്നാണ് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ റിപ്പോര്‍ട്ട്. ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം അറിയാന്‍ […]

നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടി കേന്ദ്രനേതൃത്വത്തെ സന്നദ്ധത അറിയിച്ചെന്ന് സൂചന. നേമത്ത് മത്സരിക്കാന്‍ അദ്ദേഹത്തെ നിര്ബന്ധിക്കില്ല. ഉമ്മന്‍ചാണ്ടിക്ക് സ്വയം തീരുമാനിക്കാമെന്ന നിലപാടാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. നേമത്ത് മത്സരിക്കാന്‍ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാല്‍ രണ്ടു സീറ്റുകളില്‍ മത്സരിക്കുമോ എന്ന കാര്യം കേന്ദ്രനേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നുമാണ് ഉമ്മന്‍ചാണ്ടി രാവിലെ പറഞ്ഞത്.
അതേസമയം, പുതുപ്പള്ളി വിടില്ലെന്ന് ഉമ്മന്‍ചാണ്ടി ഉറപ്പിച്ചു പറയുന്നുണ്ടെങ്കിലും നേമത്ത് മത്സരിക്കില്ലെന്ന് ഉറപ്പിക്കാന്‍ ആര്‍ക്കും കഴിയുന്നില്ലെന്നാണ് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ റിപ്പോര്‍ട്ട്. ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം അറിയാന്‍ കാത്തിരിക്കുകയാണ് ഏവരും. രണ്ടിടത്തും ഉമ്മന്‍ ചാണ്ടിയെ മത്സരിപ്പിക്കാനും ഹൈക്കമാന്‍ഡ് ആലോചിക്കുന്നുണ്ട്. അന്തിമ പട്ടിക നാളെ പ്രഖ്യാപിക്കും. സ്വന്തം മണ്ഡലത്തിലെ വികാരപ്രകടനങ്ങള്‍ കണക്കിലെടുത്തു സ്വന്തം മണ്ഡലത്തില്‍ നില്‍ക്കാനാണ് അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചതെങ്കിലും നേമത്തെ തള്ളി പറയുന്നില്ല. എന്നാല്‍ നേമത്തെ വോട്ടര്‍മാര്‍ എത്രത്തോളം അംഗീകരിക്കുമെന്ന് കാര്യത്തില്‍ ഹൈക്കമാന്‍ഡിന് സംശയമുണ്ടെന്നും വീക്ഷണം റിപ്പോര്‍ട്ട് ചെയ്യുന്നു.