Top

മാര്‍ത്തോമ്മാ ആസ്ഥാനത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കാതെ ഉമ്മന്‍ ചാണ്ടി; അര്‍ത്ഥങ്ങള്‍ മനസിലാക്കാനുള്ള കഴിവ് അവര്‍ക്കുണ്ടെന്ന് മെത്രാപ്പോലിത്ത

തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ മാര്‍ത്തോമ്മാ സഭാ ആസ്ഥാനത്തെ സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി.സാധാരണ കൂടിക്കാഴ്ചയായിരുന്നു എന്ന് മാത്രമാണ് മാധ്യമങ്ങളുടെ ചോദ്യത്തോട് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. മറ്റ് ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. തിരുവല്ലയിലെ സഭാ ആസ്ഥാനത്തെത്തിയായിരുന്നു ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മെത്രാപ്പോലിത്തയെ കണ്ടത്. മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഡോ ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മെത്രാപ്പോലിത്തയുമായിട്ടായിരുന്നു കൂടിക്കാഴ്ച. തെരഞ്ഞെടുപ്പടുക്കുന്ന സാഹചര്യത്തില്‍ സഭയുടെ പിന്തുണയുറപ്പിക്കുകയായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യമെങ്കിലും […]

4 March 2021 2:01 AM GMT

മാര്‍ത്തോമ്മാ ആസ്ഥാനത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കാതെ ഉമ്മന്‍ ചാണ്ടി; അര്‍ത്ഥങ്ങള്‍ മനസിലാക്കാനുള്ള കഴിവ് അവര്‍ക്കുണ്ടെന്ന് മെത്രാപ്പോലിത്ത
X

തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ മാര്‍ത്തോമ്മാ സഭാ ആസ്ഥാനത്തെ സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി.സാധാരണ കൂടിക്കാഴ്ചയായിരുന്നു എന്ന് മാത്രമാണ് മാധ്യമങ്ങളുടെ ചോദ്യത്തോട് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. മറ്റ് ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല.

തിരുവല്ലയിലെ സഭാ ആസ്ഥാനത്തെത്തിയായിരുന്നു ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മെത്രാപ്പോലിത്തയെ കണ്ടത്. മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഡോ ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മെത്രാപ്പോലിത്തയുമായിട്ടായിരുന്നു കൂടിക്കാഴ്ച. തെരഞ്ഞെടുപ്പടുക്കുന്ന സാഹചര്യത്തില്‍ സഭയുടെ പിന്തുണയുറപ്പിക്കുകയായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യമെങ്കിലും ഇത് എത്രത്തോളം വിജയകരമായെന്ന് ചര്‍ച്ച നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിട്ടില്ല.

എന്നാല്‍, സഭയുടെ പ്രാധാന്യം മനസിലാക്കേണ്ടതുണ്ടെന്ന് ധരിപ്പിച്ചിട്ടുണ്ടെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം തിയറോഷ്യസ് മെത്രാപ്പോലിത്ത മാധ്യമങ്ങളോട് പറഞ്ഞത്. സഭയുടെ താല്‍പര്യങ്ങള്‍ വ്യക്തമാക്കിയുള്ള പട്ടികയൊന്നും നല്‍കിയിട്ടില്ല. അങ്ങനെ ചെയ്യുന്നത് ശരിയല്ല. അതത് പാര്‍ട്ടികളിലെ സ്ഥാനങ്ങളിലിരിക്കുന്ന ആളുകളാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സഭയെ പരിഗണിക്കും എന്ന ഉറപ്പ് നല്‍കിയിട്ടുണ്ട്. ജനസാന്ദ്രത കൂടുതലുള്ള സ്ഥലങ്ങളില്‍ അവരെ പരിഗണിക്കേണ്ടതുണ്ട്. സഭയും രാഷ്ട്രീയവും ജനങ്ങളുടേതാണ്. ജനങ്ങളെ പരിഗണിക്കുന്ന നേതൃത്വമാവണം ഉണ്ടാവേണ്ടത് എന്ന് പറഞ്ഞിട്ടുണ്ടെന്നും മെത്രാപ്പോലിത്ത വ്യക്തമാക്കി. മാര്‍ത്തോമ്മാ വിശ്വാസികള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ അവരെ പരിഗണിക്കണമെന്നാണോ അതിന്റെ അര്‍ത്ഥം എന്ന ചോദ്യത്തിന് അതെല്ലാം മനസിലാക്കാനുള്ള കഴിവ് അവര്‍ക്കുണ്ടെന്നായിരുന്നു മറുപടി.

തിരുവല്ല, ആറന്മുള അടക്കമുള്ള മണ്ഡലങ്ങളില്‍ മാര്‍ത്തോമ്മാ സഭയ്ക്ക് നിര്‍ണായക സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ സഭയുടെ പിന്തുണ അത്യാവശ്യവുമാണ്. ഇത് മുന്നില്‍കണ്ടാണ് പിന്തുണ ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നേരിട്ടെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍നിന്നും സഭയ്ക്ക് വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ലെന്ന തരത്തിലുള്ള വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പരോക്ഷമായി ഈ അസ്വാരസ്യങ്ങള്‍ സഭ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇവയെല്ലാം മറികടന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സഭയെ കൂടെനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു കൂടിക്കാഴ്ച.

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനത്തും എത്തിയിരുന്നു.

Next Story